അഞ്ച് സിമ്പിൾ മനശാസ്ത്ര ടെക്നിക്കുകൾ ഉപയോഗിച്ച് കുട്ടിയിലെ പഠനത്തിലെ ശ്രദ്ധക്കുറവ് എളുപ്പം പരിഹരിക്കാം

By Web Team  |  First Published Nov 17, 2024, 2:35 PM IST

കുട്ടികൾ ക്ലാസിൽ ഇരിക്കുമ്പോൾ നിവർന്നിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇരിപ്പിടത്തിൽ നിവർന്നിരുന്നാൽ മാത്രമേ എടുക്കുന്ന വിഷയത്തിൽ നല്ലതുപോലെ ശ്രദ്ധിക്കാൻ സാധിക്കുകയുള്ളൂ. 


കുട്ടികളുടെ പഠനത്തിലെ ശ്രദ്ധക്കുറവ് എളുപ്പം പരിഹരിക്കുന്നതിന് സഹായിക്കുന്ന അഞ്ച് സിമ്പിൾ മനശാസ്ത്ര ടെക്നിക്കുളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.

ക്ലാസ് അറ്റൻഡ് ചെയ്യുമ്പോൾ കുട്ടികൾക്ക് ശ്രദ്ധ കിട്ടുന്നില്ല എന്ന് പരാതി ഇനി പറയരുത്. അതിനായി സിമ്പിൾ സൈക്കോളജി ടെക്നിക്കുകൾ ഉപയോഗിച്ചാൽ മാത്രം മതി. ഈ ടെക്നിക്കുകൾ മാതാപിതാക്കൾ വീടുകളിലും ക്ലാസ് എടുക്കുന്ന സമയത്ത് അധ്യാപകരും കൃത്യമായി കുട്ടികൾ ഫോളോ ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ ഏഴു ദിവസവും കൊണ്ട് നിങ്ങളുടെ കുട്ടികളുടെ ശ്രദ്ധ വളരെ നല്ല രീതിയിൽ വളർത്തിയെടുക്കാനായി സാധിക്കും.

Latest Videos

undefined

പൊതുവേ പഠനത്തോടുള്ള താല്പര്യക്കുറവും അടങ്ങി ഒതുങ്ങി ഇരിക്കാനുള്ള അക്ഷമയും കൊണ്ടാണ് പലപ്പോഴും പല കുട്ടികൾക്കും കഴിവുണ്ടെങ്കിലും പഠനത്തിൽ നല്ല വിജയം നേടിയെടുക്കാൻ സാധിക്കാത്തത്.  'കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മനശാസ്ത്ര  നുറുങ്ങു വിദ്യയാണ് സ്ലാൻഡ് ( SLANT) . സ്ലാൻഡ് മുന്നോട്ട് വെക്കുന്ന ഓരോ കാര്യങ്ങളും നിങ്ങളുടെ കുട്ടി ഫോളോ ചെയ്യുന്നുണ്ടോ എന്നും അവരെ അത് കൃത്യമായി ഫോളോ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്താൽ ശ്രദ്ധക്കുറവ് എന്നത് കുട്ടികളിൽ നിന്നും ഒഴിവാക്കിയെടുക്കാനാകും.

S - Sit straight (നിവർന്നിരിക്കുക)

കുട്ടികൾ ക്ലാസിൽ ഇരിക്കുമ്പോൾ നിവർന്നിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇരിപ്പിടത്തിൽ നിവർന്നിരുന്നാൽ മാത്രമേ എടുക്കുന്ന വിഷയത്തിൽ നല്ലതുപോലെ ശ്രദ്ധിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് പഠിക്കുന്ന സമയത്ത് കുട്ടികളുടെ ഇരിക്കുന്ന പൊസിഷൻ അഡ്ജസ്റ്റ് ചെയ്യുവാൻ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. നിവർന്നിരുന്ന് ക്ലാസ് അറ്റൻഡ് ചെയ്യുമ്പോൾ അവരുടെ ശ്രദ്ധ പൂർണമായും  ക്ലാസ് എടുക്കുന്ന അധ്യാപകരിലും എടുക്കുന്ന വിഷയത്തിലുമായിരിക്കും.

L - Lean your Body Towards Teacher ( അധ്യാപകന്റെ അടുത്തേക്ക് ചാഞ്ഞിരിക്കുക )

ക്ലാസ് അറ്റൻഡ് ചെയ്യുന്ന സമയത്ത് കുട്ടികളോട് നിവർന്നിരുന്നുകൊണ്ടു തന്നെ  കുറച്ച് മുന്നിലേക്ക് ചാഞ്ഞിരിക്കുവാൻ ആവശ്യപ്പെടുക. ഇത്തരത്തിൽ അല്പം മുന്നിലേക്ക് ക്ലാസ് കേൾക്കുമ്പോൾ അവരുടെ ശ്രദ്ധ മുഴുവനും ക്ലാസ്സ് എടുക്കുന്ന അധ്യാപകന്റെ ലിപ് മൂവ്മെന്റ്സിൽ ആയിരിക്കും. ഇങ്ങനെ തുടർന്നാൽ ഓരോ ദിവസം കഴിയും തോറും കുട്ടികളിലെ അറ്റൻഷൻ വളരെ സിമ്പിൾ ആയി ഇംപ്രൂവ് ചെയ്യാൻ സാധിക്കും. 

A - Ask & Answer Questions (ചോദ്യങ്ങൾ ചോദിക്കുക, ഉത്തരം നൽകുക)

ക്ലാസ് എടുക്കുമ്പോൾ അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇടയ്ക്കിടയ്ക്ക് കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുക എന്നത്. ചോദ്യങ്ങൾ ചോദിച്ചാൽ മാത്രം പോരാ ചോദിക്കുമ്പോൾ അവർ കൃത്യമായി ഉത്തരം നൽകുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണം. ഇത്തരത്തിൽ ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ  കുട്ടികൾക്കിടയിൽ ശ്രദ്ധ വർദ്ധിക്കും. അറ്റൻഡ് ചെയ്യുന്ന ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൃത്യമായി എനിക്ക് ഉത്തരങ്ങൾ നൽകാൻ സാധിക്കാതെ വന്നാൽ മോശമാണ് എന്ന് ചിന്തയിൽ നിന്നും കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധയോടെ ഇരിക്കാൻ ശ്രമിക്കും ഈ ശ്രമം പതിയെ പതിയെ ശ്രദ്ധ വർദ്ധിപ്പിക്കും.

N - Nod Head (yes/No) ( അതെ / അല്ല എന്ന് തലയാട്ടുക)

ക്ലാസ് എടുക്കുന്ന സമയത്ത് അധ്യാപകർ എടുക്കുന്ന വിഷയം കുട്ടികൾക്ക് മനസ്സിലായോ എന്ന് ചോദിക്കുകയും അതിന് ഉത്തരം അതേ അല്ലെങ്കിൽ അല്ല എന്നാണെങ്കിൽ അതു തലയാട്ടിക്കൊണ്ട് ഉത്തരമായി നൽകാൻ ആവശ്യപ്പെടുക. ഇത്തരത്തിൽ അത് അല്ലെങ്കിൽ അല്ല എന്ന് കൃത്യമായി കുട്ടികൾക്ക് ഉത്തരം നൽകാൻ കഴിയുന്നുണ്ടെങ്കിൽ അവർ ആ ക്ലാസിൽ മികച്ച രീതിയിൽ ശ്രദ്ധിച്ചോണ്ടിട്ടുണ്ട് എന്നുവേണം മനസ്സിലാക്കാൻ. 

T - Trace Your Teacher with Eyes ( അധ്യാപകനെ കണ്ണുകൊണ്ട് പിന്തുടരുക )

ക്ലാസിൽ കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനെ കണ്ണുകൊണ്ട് പിന്തുടരാൻ  ആവശ്യപ്പെടുക. ഇത്തരത്തിൽ അധ്യാപകന്റെ മൂവ്മെന്റുകൾ ഫോളോ ചെയ്യുന്നതിലൂടെ എടുക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ പൂർണമായും കൊണ്ടുവരാനും ആ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുവാനും കുട്ടികൾക്ക് കഴിയും.

ഈ ടെക്നിക്ക് നിങ്ങളുടെ കുട്ടി ഫോളോ ചെയ്യുകയോ ഫോളോ ചെയ്യാതിരിക്കുകയോ ചെയ്യുന്നതിൻ്റെ ഫലമായി പഠനത്തിൽ ശ്രദ്ധ ലഭിക്കുന്നില്ലെങ്കിൽ മറ്റു പല പ്രശ്നങ്ങളും മക്കൾക്ക് ഉണ്ടാകാം. അതെന്താണെന്ന് കണ്ടെത്തി പരിഹരിക്കുന്നതിന് എത്രയും വേഗം കുട്ടികളുടെ സ്പെഷലിസ്റ്റായ സൈക്കോളജിസ്റ്റ് സേവനം തേടേണ്ടത് അത്യാവശ്യമാണ്.

'ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം'


 

click me!