രാത്രി മേക്കപ്പിട്ട് ഉറങ്ങിയാല്‍ സംഭവിക്കുന്നത്...

By Web Team  |  First Published Jun 9, 2019, 11:14 AM IST

പകല്‍ മേക്കപ്പ് ഇട്ട് പുറത്തുപോകും.  രാത്രി അതേരൂപത്തില്‍ ഉറങ്ങാന്‍ പോകും. മേക്കപ്പ് ഒഴിവാക്കാതെ ഇങ്ങനെ ഉറങ്ങുന്നവരുണ്ടോ?  ചിലപ്പോള്‍ മടി കൊണ്ടാകാം അല്ലെങ്കില്‍ മറന്നുപോകുന്നതാകാം.


പകല്‍ മേക്കപ്പ് ഇട്ട് പുറത്തുപോകും. രാത്രി അതേരൂപത്തില്‍ ഉറങ്ങാന്‍ പോകും. മേക്കപ്പ് ഒഴിവാക്കാതെ ഇങ്ങനെ ഉറങ്ങുന്നവരുണ്ടോ? ചിലപ്പോള്‍ മടി കൊണ്ടാകാം അല്ലെങ്കില്‍ മറന്നുപോകുന്നതാകാം. എന്തുതന്നെയായാലും അത് നിങ്ങളുടെ ചര്‍മ്മത്തെ മോശമായി ബാധിക്കും. കാരണം പകല്‍ മുഴുവന്‍ നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാതെ കിടന്നുറങ്ങുമ്പോള്‍ മുഖക്കുരു വരാന്‍ സാധ്യതയുണ്ട്.

മുഖം നന്നായി കഴുകി മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയശേഷം മാത്രമേ ഉറങ്ങാവൂ. ഇല്ലെങ്കില്‍ മുഖത്തെ  ഫൌഡേഷന്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കും.  മുഖത്ത് ചെറിയ രോമകൂപം, ദ്വാരം, മുഖക്കുരു, ബ്ലാക്ഹെഡ്സ്  എന്നിവ സൃഷ്ടിക്കുകയും ചെയ്യും. മസ്ക്കാര ഇട്ടാണ് ഉറങ്ങുന്നതെങ്കില്‍ കണ്ണിന് പല തരത്തിലുളള അസ്വസ്ഥതകളും ഉണ്ടാകാം. അതുപോലെ തന്നെ ലിപ്സ്റ്റിക് ഇട്ടുറങ്ങുന്നത് ചുണ്ടിന്‍റെ നിറം കെടുത്തും. 

Latest Videos

undefined

മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുന്‍പ് മുഖം നന്നായി കഴുകി വൃത്തിയാക്കണം.  സണ്‍സ്‌ക്രീന്‍ ധരിച്ച്‌ പുറത്തിറങ്ങുന്നത് നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുന്നത് മുഖത്ത് വരകളും സണ്‍സ്‌പോട്ടും ചുളിവുകളും ഉണ്ടാക്കാനിടയുണ്ട്. എന്നാല്‍ മഴക്കാറുള്ള ദിവസം സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുക.

click me!