ഇതൊക്കെയാണ് നുമ്മ കഴിക്കുന്ന ഭക്ഷണങ്ങള്‍; ഡയറ്റ് പ്ലാന്‍ പങ്കുവച്ച് മിലിന്ദ് സോമന്‍

By Web Team  |  First Published May 22, 2021, 4:03 PM IST

തന്‍റെ ദിവസേനയുള്ള ഭക്ഷണരീതി എങ്ങനെയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഡലും നടനുമായ മിലിന്ദ് സോമന്‍.


സോഷ്യല്‍ മീഡിയയില്‍ ഏറേ ആരാധകരുള്ള ഫിറ്റ്‌നസ് ഐക്കണാണ് മോഡലും നടനുമായ മിലിന്ദ് സോമന്‍. അടുത്തിടെ കൊവിഡ് മുക്തനായ മിലിന്ദ് ഭക്ഷണത്തിന്‍റെ കാര്യത്തിലും ശരീരത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും പതിവിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. 

ഈ കൊറോണ കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യം ഏറേ വലുതാണെന്ന് താരം ആരാധകരെ നിരന്തരം ഓര്‍മ്മിപ്പിക്കാറുണ്ട്. മിലിന്ദ് പങ്കുവയ്ക്കുന്ന വർക്കൗട്ട് വീഡിയോകള്‍ക്കും ആരാധകര്‍ ഏറേയാണ്. ഇപ്പോഴിതാ തന്‍റെ ദിവസേനയുള്ള ഭക്ഷണരീതി എങ്ങനെയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.

Latest Videos

undefined

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ 500 മില്ലി വെള്ളം കുടിക്കുമെന്ന് പറയുകയാണ് മിലിന്ദ്. 10 മണിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കും. അല്‍പ്പം നട്‌സ്, ഒരു പപ്പായ, ഒപ്പം അതാത് കാലങ്ങളില്‍ ലഭിക്കുന്ന പഴങ്ങള്‍ കഴിക്കും. രണ്ട് മണിക്കാണ് ഉച്ചഭക്ഷണം കഴിക്കുന്നത്.  ചോറും ദാല്‍ കിച്ചടിയും ഒപ്പം പച്ചക്കറികളും. ഇതോടൊപ്പം രണ്ട് സ്പൂണ്‍ നെയ്യുമുണ്ടാക്കും. ചോറില്ലെങ്കില്‍ ആറ് ചപ്പാത്തി കഴിക്കും. മാസത്തില്‍ ഒരിക്കല്‍ ചിക്കന്‍, മട്ടന്‍, മുട്ട എന്നിവ ചെറിയ ഒരു കഷ്ണം കഴിക്കും. 

അഞ്ച് മണിക്ക് ശര്‍ക്കര ചേര്‍ത്ത കട്ടന്‍ച്ചായ കുടിക്കും. കൃത്യം 7 മണിക്ക് അത്താഴം കഴിക്കും. ഒരു പ്ലേറ്റ് പച്ചക്കറി, വിശപ്പ് അധികമാണെങ്കില്‍ കിച്ചടി. രാത്രി നോണ്‍വെജ് കഴിക്കാറില്ല. ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ഇട്ട് തിളപ്പിച്ച വെള്ളം, മധുരത്തിന് അല്‍പ്പം ശര്‍ക്കരയും. മധുരത്തിന് വേണ്ടി പരമാവധി ശര്‍ക്കരയെയാണ് ആശ്രയിക്കുക എന്നും താരം കുറിച്ചു. 

 

Also Read: വെള്ളത്തിനടിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന യുവാവ്; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!