'ടിപ് കിട്ടിയത് കുറഞ്ഞുപോയി'; വെയിറ്റര്‍ കസ്റ്റമറോട് ചെയ്തത്...

By Web Team  |  First Published Aug 25, 2023, 4:50 PM IST

ടിപ്പിന്‍റെ കാര്യത്തില്‍ അത് നല്‍കുന്നവരോ വാങ്ങിക്കുന്നവരോ യാതൊരു നിര്‍ബന്ധബുദ്ധിയും പാലിക്കാറില്ല. സന്തോഷപൂര്‍വം നല്‍കുന്നത് എന്ന നിലയിലാണ് നല്‍കുന്നതും അതുപോലെ വാങ്ങിക്കുന്നതും.


പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അത് റെസ്റ്റോറന്‍റുകളില്‍ നിന്നൊക്കെയാണെങ്കില്‍ പലരും ബില്ല് പേ ചെയ്യുന്ന കൂട്ടത്തില്‍ തന്നെ വെയിറ്റര്‍മാര്‍ക്ക് ടിപ് കൊടുക്കാറുണ്ട്. ഓരോരുത്തരും അവരവരുടെ സാമ്പത്തികശേഷിക്കും അതുപോലെ തന്നെ എത്ര ബില്ല് വന്നു എന്നതിനെല്ലാം അനുസരിച്ചാണ് ടിപ് നല്‍കാറ്. 

എന്നാല്‍ ടിപ്പിന്‍റെ കാര്യത്തില്‍ അത് നല്‍കുന്നവരോ വാങ്ങിക്കുന്നവരോ യാതൊരു നിര്‍ബന്ധബുദ്ധിയും പാലിക്കാറില്ല. സന്തോഷപൂര്‍വം നല്‍കുന്നത് എന്ന നിലയിലാണ് നല്‍കുന്നതും അതുപോലെ വാങ്ങിക്കുന്നതും. പക്ഷേ ഇങ്ങനെ നല്‍കിയ ടിപ് കുറഞ്ഞുപോയി എന്നതിന്‍റെ പേരില്‍ ഒരു വെയിറ്റര്‍ കസ്റ്റമറോട് ചെയ്ത കാര്യമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

Latest Videos

undefined

ഫ്രാൻസിലെ ഒരു പട്ടണത്തിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിച്ച ശേഷം വെയിറ്റര്‍ക്ക് ടിപ് നല്‍കി ഇറങ്ങിപ്പോയ കസ്റ്റമറെ വെയിറ്റര്‍ പിന്തുടര്‍ന്ന് അയാളില്‍ നിന്ന് അധികപണം ഈടാക്കിയതാണ് സംഭവം. ഇങ്ങനെയുള്ള സംഭവങ്ങള്‍ എന്തായാലും പൊതുവെ കേള്‍ക്കാറുള്ളതല്ല. 

അസാധാരണത്വമുള്ളതിനാല്‍ തന്നെ സംഭവം വാര്‍ത്തകളിലും ഇടം നേടിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് ഫ്രാൻസിലെത്തിയ ടൂറിസ്റ്റിനാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള റെസ്റ്റോറന്‍റിലാണ് ഇദ്ദേഹം കയറിയത്. ഭക്ഷണം കഴിച്ച ശേഷം 500 യൂറോ (45,000 രൂപ) ആണ് വെയിറ്റര്‍ക്ക് ടിപ് ആയി നല്‍കിയത്. 

എന്നാല്‍ ഇദ്ദേഹം അല്‍പദൂരം നടന്നെത്തിയപ്പോഴേക്ക് വെയിറ്റര്‍ ഇദ്ദേഹത്തിന്‍റെ പിന്നാലെ എത്തുകയായിരുന്നു. ശേഷം ടിപ് കുറഞ്ഞുപോയി എന്ന് പറഞ്ഞു. മാത്രമല്ല, ഇരട്ടി ടിപ് ആവശ്യപ്പെട്ട് അത് വസൂലാക്കുകയും ചെയ്തു. വിചിത്രമായ അനുഭവത്തെ കുറിച്ച് ടൂറിസ്റ്റ് തന്നെയാണ് സുഹൃത്തുക്കളോട് പറയുകയും സുഹൃത്തുക്കള്‍ വഴി ഇത് ഏവരും അറിയുകയും ചെയ്തത്.  ഇനിയൊരിക്കലും ഇപ്പറഞ്ഞ ഫ്രഞ്ച് ടൗണിലേക്ക് താൻ വരില്ലെന്നും ആ ടൂറിസ്റ്റ് ആണയിട്ടതായി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു. എന്തായാലും വ്യത്യസ്തമായ വാര്‍ത്ത വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

Also Read:- യൂട്യൂബ് നോക്കി ഭാര്യയുടെ പ്രസവമെടുത്ത് ഭര്‍ത്താവ്; രക്തസ്രാവത്തെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!