ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പെരുമ്പാമ്പിന്‍റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഒരേസമയം പരിഭ്രാന്തിയും കൗതുകവുമാണ് നമുക്ക് തോന്നുക. അതുകൊണ്ടുതന്നെയാണ് പാമ്പുകളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പെരുമ്പാമ്പിന്‍റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഒരു വെള്ളക്കെട്ടിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. പകുതി ഭാഗം വെള്ളക്കെട്ടിന്റെ കൈവരിക്ക് മുകളിലൂടെ കടന്നെങ്കിലും ബാക്കി പകുതി കൂടെ വെള്ളക്കെട്ടിലാക്കാൻ പരിശ്രമിക്കുകയാണ് ഈ പെരുമ്പാമ്പ്. എന്നാല്‍ ശ്രമം പരാജയപ്പെടുകയാണ്. കാരണം മറ്റൊന്നുമല്ല, കുറച്ച് മുൻപാണ് ആശാന്‍ ഭക്ഷണം കഴിച്ചത്. പെരുമ്പാമ്പിന്റെ വയർ വീർത്തിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
undefined
A huge python after a meal to cool itself... pic.twitter.com/OwvmAmEyjk
— Susanta Nanda IFS (@susantananda3)
ഭക്ഷണം കഴിച്ചതിന് ശേഷം വെള്ളം കുടിക്കുകയാണ് ഈ പെരുമ്പാമ്പ്. ശേഷം ഒന്ന് വെള്ളത്തില്‍ കിടന്ന് ശരീരം തണുപ്പിച്ചാല്‍ കൊള്ളാമെന്നും അവയ്ക്ക് ആഗ്രഹം ഉണ്ട്. എന്നാല്‍ ശരീരത്തിന്‍റെ പിന്‍ഭാഗം വെള്ളക്കെട്ടിലേയ്ക്ക് കയറ്റാന്‍ പെരുമ്പാമ്പിന് കഴിയുന്നില്ല. 1 മിനിറ്റ് 36 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയിൽ പെരുമ്പാമ്പ് പലതവണ വെള്ളത്തിലിറങ്ങാൻ പരിശ്രമിക്കുന്നതും കാണാം.
'മൃഷ്ടാന ഭോജനം കഴിഞ്ഞു സ്വയം തണുപ്പിക്കാൻ ശ്രമിക്കുന്ന പെരുമ്പാമ്പ്' എന്ന ക്യാപഷനോടെയാണ് സുശാന്ത നന്ദ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.