ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് തണ്ണിമത്തന്‍ ദിനമായി ആചരിച്ചിരുന്നത്. ഇതോടനുബന്ധിച്ച് യു.എസിലെ ഒറെഗോണ്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്ക് തണ്ണിമത്തന്‍ നല്‍കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് തണ്ണിമത്തന്‍ കഴിക്കുന്ന മൃഗങ്ങളുടെ വീഡിയോ ആണ്. മൃഗശാലയില്‍ തണ്ണിമത്തന്‍ കഴിക്കുന്ന തിരക്കിലാണ് മൃഗങ്ങള്‍.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് തണ്ണിമത്തന്‍ ദിനമായി ആചരിച്ചിരുന്നത്. ഇതോടനുബന്ധിച്ച് യുഎസിലെ ഒറെഗോണ്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്ക് തണ്ണിമത്തന്‍ നല്‍കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. തണ്ണിമത്തന്‍ കിട്ടി കഴിയുമ്പോള്‍ ഓരോ മൃഗങ്ങളും നടത്തുന്ന പ്രതികരണങ്ങളാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ആനയും കരടിയും ആമയുമെല്ലാം തണ്ണിമത്തന്‍ ആസ്വദിച്ച് കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
It’s watermelon day at the Oregon Zoo!!! pic.twitter.com/6v1cLFsRmu
— Danny Deraney (@DannyDeraney)
undefined
ഒറെഗോണ്‍ മൃഗശാലയിലെ തണ്ണിമത്തന്‍ ദിനം എന്ന കാപ്ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 40 ലക്ഷത്തോളം പേര്‍ വീഡിയോ ഇതുവരെ കണ്ടു. 1.20 ലക്ഷം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
അണലിയെ വിഴുങ്ങാൻ ശ്രമിക്കുന്ന മൂര്‍ഖന്‍; വെെറലായി വീഡിയോ
പാമ്പുകളെ കണ്ടാൽ പേടിച്ച് ഓടുന്നവരും അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്തായാലും പാമ്പുകളുടെ ദൃശ്യങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നതും.
വിഴുങ്ങിയ അണലി പാമ്പിനെ പുറന്തള്ളുന്ന മൂർഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒഡീഷയിലെ ബങ്കിയിലാണ് സംഭവം. പ്രദേശത്ത് താമസിക്കുന്നവർ പാമ്പ് പിടുത്തക്കാരെ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധർ ഇരുപാമ്പുകളെയും പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു. ആറടി നീളമുള്ള കൂറ്റൻ മൂർഖൻ പാമ്പ് വിഴുങ്ങിയ അണലി അതിജീവിക്കാൻ പ്രയാസമാണെന്ന് വിദഗ്ധർ പറയുന്നു.
Also Read: കണ്ണില്ലാത്ത ക്രൂരത; പുള്ളിപ്പുലിയുടെ വാലിൽ പിടിച്ചുവലിച്ച് യുവാവ്; വീഡിയോ വൈറല്‍