മകന് വേണ്ടി തടിയില്‍ ലംബോര്‍ഗിനി പണിഞ്ഞ് അച്ഛന്‍; വീഡിയോ...

By Web Team  |  First Published Jun 5, 2021, 5:10 PM IST

ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന തടികളില്‍ നിന്ന് നല്ലത് നോക്കി തെരഞ്ഞെടുത്ത്, അതിനെ ചീകി മിനുക്കി പരുവപ്പെടുത്തി ഓരോ ഭാഗങ്ങളുടെയും മാതൃക വച്ച് കിടിലന്‍ കാറുകള്‍ തന്നെ അങ്ങ് പണിഞ്ഞു. മുമ്പ് രണ്ട് കാറുകള്‍ പണിഞ്ഞതാണ് ട്രംഗ്. ഇത്തവണ ആഡംബര കാറായ ലംബോര്‍ഗിനിയാണ് മകന് വേണ്ടി ട്രംഗ് പണിഞ്ഞിരിക്കുന്നത്


കുട്ടികള്‍ ഏതെങ്കിലും കളിപ്പാട്ടത്തിന് വേണ്ടി ആഗ്രഹിക്കുന്നു എന്ന് മനസിലായാല്‍ മാതാപിതാക്കള്‍ കഴിവതും അത് വാങ്ങിനല്‍കാന്‍ ശ്രമിക്കാറുണ്ട്, അല്ലേ? ഇനി അത്തരത്തില്‍ വാങ്ങിക്കൊടുക്കാന്‍ സാധിക്കാത്ത ആഗ്രഹമാണ് കുട്ടികളുടേതെങ്കിലോ! കൃത്യമായി അവരെ കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കാന്‍ ശ്രമിക്കാം. 

എന്നാല്‍ വിയറ്റ്‌നാം സ്വദേശിയായ ട്രംഗ് വാന്‍ ഡാവോ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തടിപ്പണിക്കാരനായ ട്രംഗ് മകന് ആഡംബര കാറുകളോടാണ് പ്രിയമെന്ന് മനസിലാക്കിയപ്പോള്‍ ആ ആഗ്രഹവും നിറവേറ്റി. എങ്ങനെയാണെന്നല്ലേ? 

Latest Videos

undefined

ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന തടികളില്‍ നിന്ന് നല്ലത് നോക്കി തെരഞ്ഞെടുത്ത്, അതിനെ ചീകി മിനുക്കി പരുവപ്പെടുത്തി ഓരോ ഭാഗങ്ങളുടെയും മാതൃക വച്ച് കിടിലന്‍ കാറുകള്‍ തന്നെ അങ്ങ് പണിഞ്ഞു. മുമ്പ് രണ്ട് കാറുകള്‍ പണിഞ്ഞതാണ് ട്രംഗ്. ഇത്തവണ ആഡംബര കാറായ ലംബോര്‍ഗിനിയാണ് മകന് വേണ്ടി ട്രംഗ് പണിഞ്ഞിരിക്കുന്നത്. 

ട്രംഗിന്റെ കാറുകള്‍ വെറുതെ കാണാന്‍ മാത്രമുള്ളതല്ല. അത് ഓടിക്കാനും സാധ്യമാണ്. തടിയിലാണ് തീര്‍ത്തിരിക്കുന്നതെങ്കിലും ഇലക്ട്രോണിക് കാറുകളാണ് എല്ലാം. 65 ദിവസമെടുത്ത് പണി പൂര്‍ത്തിയാക്കിയ ലംബോര്‍ഗിനിക്ക് 25 km/h ആണ് വേഗത. 

 

 

ബാറ്ററിയോ, ഇലക്ട്രിക് മോട്ടോറുകളോ ആണ് ട്രംഗ് തന്റെ തടിക്കാറുകള്‍ ചലിക്കാന്‍ ഘടിപ്പിക്കുന്നത്. ബാക്കി ചക്രങ്ങളും സീറ്റുകളുമടക്കം എല്ലാം തടിയില്‍ തന്നെ സൂക്ഷ്മമായി പണിയും. എല്ലാ കഴിയുമ്പോള്‍ ലൈറ്റുകളും മറ്റും വച്ച് അവസാന മിനുക്കുപണികളും ചെയ്യും. എല്ലാം തീരുമ്പോള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലായിരിക്കും ട്രംഗിന്റെ തടിക്കാര്‍.  

 


ട്രംഗ് നേരത്തെ പണിത കാറുകളും യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അസാധാരണ പാടവമുള്ള ഒരു കലാകാരന് മാത്രമേ ഇത് സാധ്യമാകൂ എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 

 

 

എന്തായാലും ട്രംഗിന്റെ ലംബോര്‍ഗിനിയും ഇപ്പോള്‍ വ്യാപകമായ വാര്‍ത്താ ശ്രദ്ധയാണ് നേടുന്നത്. വാഹനപ്രേമികളാണ് ട്രംഗിന്റെ ആരാധകരായി ഏറെയും വരുന്നത്. അത്രയും 'പെര്‍ഫെക്ട്' ആയാണ് ട്രംഗ് കാറുകള്‍ രൂപകല്‍പന ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്.

Also Read:- കാണാന്‍ മനോഹരം അല്ലേ? ഇത് എന്തുപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് അറിയാമോ?...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!