Breathing Tree: 'ശ്വാസം വിടുന്ന മരം'; വിചിത്രമായ വീഡിയോ പ്രചരിക്കുന്നു

By Web Team  |  First Published Aug 9, 2022, 5:40 PM IST

ശ്വസിക്കുന്ന മരം, ലളിതമായി പറഞ്ഞാല്‍ ഇതാണ് വീഡിയോയുടെ ഉള്ളടക്കം. കേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കാത്ത, അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് തോന്നുന്ന ഒരു പ്രതിഭാസം തന്നെയാണിത്. എന്നാല്‍ സംഗതി ശരിക്കും വീഡിയോയില്‍ നമുക്ക് കാണാൻ സാധിക്കും. 


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ  വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും ഒറ്റക്കാഴ്ചയില്‍ അവിശ്വസനീയവും അസാധാരണവുമായി തോന്നിയേക്കാം. ചിലതെല്ലാം വ്യാജവുമായിരിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ നമുക്കറിയാത്ത- നമ്മെ അത്ഭുതപ്പെടുത്തുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ള വീഡിയോകളും ഉള്‍പ്പെടാറുണ്ട്. 

അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തല്‍പരരായ ആളുകളാണ് ഈ വീഡിയോ അധികവും കാണുന്നതും പങ്കുവയ്ക്കുന്നതും. കാരണം ഒരു മരത്തില്‍ നിന്നുള്ള വിചിത്രമായ കാഴ്ചയാണ് വീഡിയോയിലുള്ളത്. 

Latest Videos

undefined

ശ്വസിക്കുന്ന മരം, ലളിതമായി പറഞ്ഞാല്‍ ഇതാണ് വീഡിയോയുടെ ഉള്ളടക്കം. കേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കാത്ത, അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് തോന്നുന്ന ഒരു പ്രതിഭാസം തന്നെയാണിത്. എന്നാല്‍ സംഗതി ശരിക്കും വീഡിയോയില്‍ നമുക്ക് കാണാൻ സാധിക്കും. 

സാമാന്യം വലുപ്പമുള്ളൊരു മരം. ഇതിന്‍റെ നടുഭാഗത്തായി ഒരു വിള്ളല്‍ കാണാം. ഒറ്റനോട്ടത്തില്‍ മനുഷ്യരോ മറ്റ് ജീവികളോ വായ തുറന്ന് ശ്വാസമെടുക്കും പോലെ ഈ വിള്ളല്‍ തുറന്നും അടച്ചും ശ്വാസമെടുക്കുകയും പുറത്തുവിടുകയും ചെയ്യുകയാണ് മരം. 

കാനഡയില്‍ കാലഗറിയില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തപ്പെട്ടിരിക്കുന്നത്. എന്താണ് ഈ അസാധാരണമായ പ്രതിഭാസത്തിന് പിന്നിലെ കാരണമെന്നാണ് വീഡിയോ കണ്ടവരെല്ലാം ചര്‍ച്ച ചെയ്യുന്നത്. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് മരത്തില്‍ വിള്ളല്‍ വീഴുകയും കാറ്റ് വീശുമ്പോള്‍ ഈ വിള്ളല്‍ തുറന്നുവരികയും അതുപോലെ അടഞ്ഞുപോവുകയും ചെയ്യുന്നതോടെ മരം ശ്വസിക്കുന്നതായി അനുഭവമുണ്ടാവുകയുമാണ് ചെയ്തിരിക്കുന്നത്. 

'വൈറല്‍ ഹോഗ്' പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നു. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. നേരത്തേയും ഇത്തരത്തില്ർ ശ്വസിക്കുന്ന മരം എന്ന പേരില്‍ വീഡിയോകള്‍ വന്നിട്ടുണ്ട്. ഇതെല്ലാം തന്നെ ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളെ തുടര്‍ന്നാണ് സംഭവിക്കുന്നത്. അധികവും കാറ്റ്, മണ്ണിനടിയില്‍ നിന്നുള്ള മര്‍ദ്ദം എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഇതിന് പിന്നില്‍ വരുന്നത്. 

എന്തായാലും വിചിത്രമായ കാഴ്ച നിരവധി പേരെ ആകര്‍ഷിച്ചുവെന്നത് വാസ്തവം. വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ചീങ്കണ്ണിയെ വിവാഹം ചെയ്ത് ഒരാള്‍; ഇതിന് പിന്നിലൊരു കാരണവുമുണ്ട്...

click me!