ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷ; വീഡിയോ

By Web Team  |  First Published Jan 13, 2021, 6:32 PM IST

രാജവെമ്പാലയുടെ കടിയേല്‍ക്കുന്നത് വളരെയധികം അപകടകരമാണ്. കാരണം, വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കും. എന്തായാലും പാമ്പുപിടുത്തക്കാരെ സംബന്ധിച്ച് അതൊരു ഭാഗ്യമുള്ള ദിവസമാണെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്


മൃഗങ്ങളുമായോ മറ്റ് ജീവിവര്‍ഗങ്ങളുമായോ ബന്ധപ്പെട്ട് വരുന്ന വീഡിയോകളെല്ലാം തന്നെ നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കാറുണ്ട്. എന്നാല്‍ ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് പേടിയോ, ഉദ്വേഗമോ ഒക്കെ അനുഭവപ്പെട്ടേക്കാം. 

അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. കര്‍ണാടകയിലെ ശിവമോഗ്ഗയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണിത്. രണ്ട് പാമ്പുപിടുത്തക്കാര്‍ ഒരു തടാകത്തിന് സമീപത്ത് വച്ച് ഉഗ്രവിഷമുള്ളൊരു രാജവെമ്പാലയെ പിടികൂടിക്കൊണ്ടിരിക്കുന്നതാണ് വീഡിയോ. 

Latest Videos

undefined

ഒരാള്‍ പാമ്പിന്റെ വാലിലും മറ്റേയാള്‍ പാമ്പിന്റെ തലഭാഗത്തും പിടിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ പാമ്പിന്റെ തലഭാഗം പിടിക്കാന്‍ ശ്രമിക്കുന്നയാളുടെ 'ബാലന്‍സ്' പോവുകയും അയാള്‍ താഴേക്ക് വീഴുകയുമാണ്. ഈ നേരം കൊണ്ട് പാമ്പ് ഇയാളെ ആക്രമിക്കാനായി തല കൊണ്ട് പാഞ്ഞടുക്കുന്നു. 

തലനാരിഴയ്ക്ക് ഇയാള്‍ പാമ്പിന്റെ കടിയില്‍ നിന്ന് തെന്നിമാറുന്നതും വീഡിയോയില്‍ കാണാം. പിന്നീട് രണ്ട് പേരും കൂടി മനസാന്നിധ്യം തിരിച്ചെടുത്ത് പാമ്പിനെ കീഴടക്കുന്നു. രാജവെമ്പാലയുടെ കടിയേല്‍ക്കുന്നത് വളരെയധികം അപകടകരമാണ്. കാരണം, വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കും. എന്തായാലും പാമ്പുപിടുത്തക്കാരെ സംബന്ധിച്ച് അതൊരു ഭാഗ്യമുള്ള ദിവസമാണെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 

ട്വിറ്ററില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇതിന്റെ വീഡിയോ ആദ്യമായി പങ്കുവച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ വീഡിയോ വൈറലാവുകയായിരുന്നു. 

വീഡിയോ കാണാം...

 

| A reptile expert narrowly escapes being bitten by a Cobra snake while trying to catch the animal

Shivamogga, pic.twitter.com/czTc7Zv7pu

— ANI (@ANI)

 

Also Read:- വിഷപ്പാമ്പുകള്‍ തമ്മില്‍ ഉഗ്രന്‍ പോര്; വൈറലായി വീഡിയോ...

click me!