അടുക്കളയിലും കക്കൂസിലും വരെ സ്വര്‍ണം; ആഡംബര ബംഗ്ലാവിന്റെ വീഡിയോ വൈറലാകുന്നു

By Web Team  |  First Published Jul 24, 2021, 3:03 PM IST

ആഡംബരവാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന മുറ്റം കാണുമ്പോള്‍ തന്നെ വീടിന്റെ ഏകദേശ നിലവാരം എത്രയാണെന്ന് നമുക്ക് മനസിലാകും. പുറമെ ജോലിക്കാര്‍ക്ക് താമസിക്കാനായി തീര്‍ത്തിരിക്കുന്ന ഔട്ട്ഹൗസ് തന്നെ ഏറെ ആകര്‍ഷകമാണ്. അകത്താണെങ്കിലോ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും കമനീയമായി ഒരുക്കിയതുമായി ഇന്റീരിയര്‍
 


സമ്പന്നരുടെ വീടുകള്‍ എപ്പോഴും ആര്‍ബാഡപൂര്‍വ്വം ഒരുക്കിയതായിരിക്കും. വിശാലമായ രീതിയില്‍ ഒരുപാട് പണം മുടക്കി പണി കഴിപ്പിച്ച ഇത്തരം ബംഗ്ലാവുകളെ കുറിച്ചുള്ള കൗതതുകവാര്‍ത്തകള്‍ ചിലപ്പോഴെങ്കിലും നമ്മള്‍ കാണാറുണ്ട്. സ്വര്‍ണമോ വെള്ളിയോ എല്ലാം പതിപ്പിച്ച് കാഴ്ചയ്ക്ക് തന്നെ നമ്മെ അമ്പരപ്പിക്കും വിധത്തിലായിരിക്കും ചില ബംഗ്ലാവുകളുടെ നില്‍പ്. 

അത്തരമൊരു വമ്പന്‍ ഭവനത്തിന്റെ വീഡിയോ ആണിപ്പോള്‍ യൂട്യൂബില്‍ വൈറലാകുന്നത്. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് മറ്റൊരു സാഹചര്യത്തിലാണെന്ന് മാത്രം. ഇതിന്റെ ഉടമസ്ഥനും റഷ്യയിലെ സ്റ്റാവ്‌റോപോളില്‍ ഉന്നത പൊലീസുദ്യോഗസ്ഥനുമായ അലക്‌സേയ് സഫോനോവിനെതിരെ അഴിമതിയാരോപണം വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൊട്ടാരസമാനമായ വീടിന്റെ വീഡിയോയും ശ്രദ്ധേയമാകുന്നത്. 

Latest Videos

undefined

ആഡംബരവാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന മുറ്റം കാണുമ്പോള്‍ തന്നെ വീടിന്റെ ഏകദേശ നിലവാരം എത്രയാണെന്ന് നമുക്ക് മനസിലാകും. പുറമെ ജോലിക്കാര്‍ക്ക് താമസിക്കാനായി തീര്‍ത്തിരിക്കുന്ന ഔട്ട്ഹൗസ് തന്നെ ഏറെ ആകര്‍ഷകമാണ്. 

അകത്താണെങ്കിലോ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും കമനീയമായി ഒരുക്കിയതുമായി ഇന്റീരിയര്‍. ഫര്‍ണിച്ചറുകളിലും അലങ്കാരത്തിനായി വച്ചിരിക്കുന്ന കൗതുകവസ്തുക്കളിലുമെല്ലാം കാണുന്ന സ്വര്‍ണത്തിന്റെ ്അതിപ്രസരമാണ് ബംഗ്ലാവിന്റെ മറ്റൊരു പ്രത്യേകത. 

അടുക്കളയില്‍ പാത്രം കഴുകുന്നിടം മുതല്‍ കക്കൂസില്‍ വരെ സ്വര്‍ണമാണ്. ഒരു മിനുറ്റിന് മാത്രം താഴെ വരുന്ന വീഡിയോയില്‍ ഇതെല്ലാം പൂര്‍ണ്ണമായി ഉള്‍പ്പെട്ടിട്ടില്ല. പൊലീസ് തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

ട്രാഫിക് പൊലീസില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന സഫോനോവും അദ്ദേഹത്തിന്റെ ഏതാനും കീഴുദ്യോഗസ്ഥരും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരുന്ന അഴിമതിയാണിപ്പോള്‍ പുറത്തായിരിക്കുന്നത്. മാസത്തില്‍ മാത്രം കോടികളായിരുന്നു ഈ വകുപ്പില്‍ സഫോനോവിന്റെ കയ്യിലെത്തിയിരുന്നത് എന്നാണ് ആരോപണം. 

ഏതായാലും അന്വേഷ്ണത്തില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെയുള്ള തടവാണ് ഇദ്ദേഹത്തിന് ലഭിക്കുക. അഴിമതിക്കേസും അതിനോടനുബന്ധിച്ച നടപടികളുമെല്ലാം ഒരു വശത്ത് പുരോഗമിക്കുമ്പോഴും സഫോനോവിന്റെ ആഡംബര ബംഗ്ലാവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണ് ഏവരെയും ആകര്‍ഷിച്ചിരിക്കുന്നത്. 'ദ മോസ്‌കോ ടൈംസ്' എന്ന റഷ്യന്‍ മാധ്യമത്തിലൂടെയാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറംലോകത്തുമെത്തിയത്.

 

Also Read:- സ്വര്‍ണം പൂശിയ കാറുമായി യുവാവ്; ഇത്രയും ആഡംബരം വേണോ എന്ന് ആനന്ദ് മഹീന്ദ്ര; വീഡിയോ വൈറല്‍

click me!