വിയറ്റ്‌നാമിലെ ഒരു ജിമ്മാണ് വീഡിയോയിലുള്ളത്. ആകെ രണ്ട് പേര്‍ മാത്രമുള്ള വലിയൊരു മുറി. അതിനകത്ത് മുഴുവന്‍ ഫിറ്റ്‌നസ് പരിശീലനങ്ങള്‍ക്കുള്ള ഉപകരണങ്ങളാണ്
അപ്രതീക്ഷിതമായ അപകടങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയുമെല്ലാം വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി നമ്മള്‍ കാണാറുണ്ട്. പലപ്പോഴും തലനാരിഴ വ്യത്യാസത്തില്‍ ആളുകള്‍ വലിയ ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടാറുമുണ്ട്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.
വിയറ്റ്‌നാമിലെ ഒരു ജിമ്മാണ് വീഡിയോയിലുള്ളത്. ആകെ രണ്ട് പേര്‍ മാത്രമുള്ള വലിയൊരു മുറി. അതിനകത്ത് മുഴുവന്‍ ഫിറ്റ്‌നസ് പരിശീലനങ്ങള്‍ക്കുള്ള ഉപകരണങ്ങളാണ്.
undefined
ഇതിനിടെ ഒരാള്‍ മുറിയിലവശേഷിക്കുന്ന അടുത്ത ആളുമായി എന്തോ സംഭാഷണത്തിലേര്‍പ്പെടുന്നു. സെക്കന്‍ഡുകള്‍ക്കകം അപ്രതീക്ഷിതമായ ആ അപകടം സംഭവിക്കുന്നു. മുറിയില്‍ കറങ്ങിക്കൊണ്ടിരുന്ന സീലിംഗ് ഫാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നയാളുടെ തലയ്ക്ക് വീഴുകയാണ്.
പക്ഷേ ഭാഗ്യം അയാള്‍ക്കൊപ്പം തന്നെയായിരുന്നു. തലയില്‍ എന്തോ തട്ടിയ ആ നിമിഷം തന്നെ അദ്ദേഹം ചാടി ഒഴിഞ്ഞുമാറി. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അദ്ദേഹത്തിന് ജീവന്‍ തന്നെ നഷ്ടമാവുമായിരുന്നു. ജിമ്മിലെ സിസിടിവിയില്‍ പതിഞ്ഞതാണ് ഈ ദൃശ്യം.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം ഈ ദൃശ്യം വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതെന്ന് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.
വീഡിയോ കാണാം...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona