പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലന്‍റൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് വാലന്‍റൈൻ ഡോ ആചരിക്കാൻ തുടങ്ങിയത്.
വാലന്‍റൈൻസ് ഡേയ്ക്ക് ഇനി വെറും രണ്ട് ദിവസം മാത്രമാണുള്ളത്. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലന്‍റൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് വാലന്‍റൈൻ ഡോ ആചരിക്കാൻ തുടങ്ങിയത്. വാലന്‍റൈൻസ് ഡേയ്ക്ക് പ്രിയപ്പെട്ടവർക്ക് എന്തൊക്കെ സമ്മാനങ്ങൾ നൽകാമെന്നിനെ കുറിച്ചാണ് താഴേ പറയുന്നത്...
റോസാപൂക്കള്‍...
undefined
പ്രണയത്തിന്‍റെ പ്രതീകമാണ് റോസാപുഷ്പങ്ങൾ. കാമുകനില്‍ നിന്ന് വാലന്റൈന്‍സ് ദിനത്തില്‍ റോസാപൂക്കള്‍ സമ്മാനമായി സ്വീകരിക്കുന്ന അനുഭവം ഒന്നുവേറെ തന്നെയാണെന്നാണ് ചില പെൺകുട്ടികൾ പറയുന്നത്.
ഡയമണ്ട്...
സ്നേഹം പ്രകടിപ്പിക്കാൻ ഡയമണ്ടിനേക്കാൾ വലിയ മറ്റൊരു സമ്മാനം ഉണ്ടാവില്ല. പ്രണയദിനത്തിൽ ഡയമണ്ടിൽ ഒരു മോതിരം നൽകി കാമുകിയെ പ്രോപ്പോസ് ചെയ്യാവുന്നതാണ്. അത് അവർക്ക് കൂടുതൽ സന്തോഷം നൽകുന്നു.
ചോക്ലേറ്റ്...
ഒരുപക്ഷേ നിങ്ങളുടെ കാമുകി ചോക്ലേറ്റ്സ് പ്രേമിയാകാം. ചോക്ലേറ്റ് ഉള്‍പ്പടെയുള്ള മധുര പലഹാരങ്ങളുമായി കാമുകൻ കാണാന്‍ വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി കാമുകിമാരുണ്ട്.
ആശംസാ കാര്‍ഡുകൾ...
ചുവപ്പ് നിറങ്ങളിലുള്ള ആശംസാ കാര്‍ഡുകൾ വാലന്റൈന്‍സ് ദിനത്തിൽ കാമുകിയ്ക്ക് നൽകാവുന്നതാണ്. എപ്പോഴും സൂക്ഷിച്ച് വയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണിത്.
പെര്‍ഫ്യൂം...
നിങ്ങളുടെ പങ്കാളിക്കായി അവരുടെ പ്രിയപ്പെട്ട പെര്‍ഫ്യൂം സമ്മാനിക്കുക. അവര്‍ക്ക് ഈ വാലന്റൈന്‍സ് ഡേയെ ഇഷ്ടപ്പെടാനും ഓര്‍മിക്കാനും ഇതിന് സാധിക്കും.
വാച്ച്...
ഒരു ഗംഭീരമായ വാച്ച് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. വാലന്റൈന്‍സ് ഡേ ഗിഫ്റ്റ് ആയി നിങ്ങളുടെ പ്രണയ പങ്കാളിക്ക് ഒരു കിടിലന്‍ ബ്രാന്‍ഡഡ് വാച്ച് സമ്മാനിക്കാവുന്നതാണ്.