റെസ്റ്റോറന്റില് വച്ച് സിഗരറ്റും കഞ്ചാവും ഉപയോഗിക്കുക, ഇവയുടെ വില്‍പന നടത്തുക, ബാത്ത്‌റൂമില്‍ കോണ്ടം കണ്ടെത്തുന്നു, ബാത്ത്‌റൂമില്‍ ഒരേസമയം ഒന്നിലധികം കുട്ടികള്‍ കയറി വാതില്‍ ലോക്ക് ചെയ്യുക, റെസ്‌റ്റോറന്റിലെ സാധനങ്ങള്‍ നശിപ്പിക്കുക, ജീവനക്കാരോട് മോശമായി പെരുമാറുക തുടങ്ങി നീണ്ട പട്ടിക തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്
പ്രായപൂര്‍ത്തിയാകാത്ത ( Minor ) കുട്ടികള്‍ക്ക് പലയിടത്തും ആരോഗ്യപരമായ വിലക്കുകളേര്‍പ്പെടുത്താറുണ്ട്. മുതിര്‍ന്നവര്‍ക്കൊപ്പം എല്ലാ വിഷയങ്ങളും അതിന്റെ പ്രാധാന്യത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാനാകില്ല എന്നതിനാലാണ് അത്തരമൊരു വിലക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പാകെ വയ്ക്കുന്നത്.
റെസ്റ്റോറന്റുകള്‍ പോലുള്ളയിടങ്ങളില്‍ അത്തരത്തിലുള്ള വിലക്കുകളോ നിയന്ത്രണങ്ങളോ ഉണ്ടാകാറില്ല. അതിന്റെ ആവശ്യവും അവിടങ്ങളില്‍ ഉണ്ടാവുകയില്ല. എന്നാല്‍ യുഎസിലെ ഒരു റെസ്റ്റോറന്റ് പതിനെട്ട് തികയാത്ത കുട്ടികളുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് അറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ്.
undefined
ഫേസ്ബുക്കിലൂടെയാണ് റെസ്റ്റോറന്റ് ഇക്കാര്യം അറിയിച്ചത്. അതിനാല്‍ തന്നെ വ്യാപകമായ ശ്രദ്ധയാണ് സംഭവത്തിന് ലഭിക്കുന്നത്. പതിനെട്ട് തികയാത്ത കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ റെസ്റ്റോറന്റില്‍ വരേണ്ട എന്നാണ് അറിയിപ്പ്. ഇതിനുള്ള കാരണങ്ങളും റെസ്റ്റോറന്റ് ഉടമസ്ഥര്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
റെസ്‌റ്റോറന്റില്‍ വച്ച് സിഗരറ്റും കഞ്ചാവും ഉപയോഗിക്കുക, ഇവയുടെ വില്‍പന നടത്തുക, ബാത്ത്‌റൂമില്‍ കോണ്ടം കണ്ടെത്തുന്നു, ബാത്ത്‌റൂമില്‍ ഒരേസമയം ഒന്നിലധികം കുട്ടികള്‍ കയറി വാതില്‍ ലോക്ക് ചെയ്യുക, റെസ്‌റ്റോറന്റിലെ സാധനങ്ങള്‍ നശിപ്പിക്കുക, ജീവനക്കാരോട് മോശമായി പെരുമാറുക തുടങ്ങി നീണ്ട പട്ടിക തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
അസാധാരണമായ ഈ അറിയിപ്പിന് ഏതായാലും സോഷ്യല്‍ മീഡിയയില്‍ നല്ല വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്. കൗമാരക്കാരെ വരുതിക്ക് നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് ഇതെങ്കിലും ഒരു അവസരമാകട്ടെയെന്നും, മറ്റ് റെസ്റ്റോറന്റുകളും ഇത് മാതൃകയാകട്ടെയെന്നും കമന്റില്‍ കുറിച്ചവര്‍ നിരവധി.
അതേസമയം ഇത് ശരിയായ നടപടിയല്ലെന്നും കൗമാരക്കാരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരത്തില്‍ പ്രവേശനം നിഷേധിക്കുന്നത് പോലുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തുകയല്ല വേണ്ടതെന്നും വാദിക്കുന്നവരും കൂട്ടത്തിലുണ്ട്.
Also Read:- സാരി സ്മാർട്ട് ഔട്ട്ഫിറ്റല്ല; റെസ്റ്റോറന്‍റില്‍ പ്രവേശനം നിഷേധിച്ചെന്ന് യുവതി; വീഡിയോ