കൺതടങ്ങളിലെയും കഴുത്തിലെയും ചുണ്ടുകളിലെയും ഇരുണ്ട നിറം; ഈ രണ്ട് പച്ചക്കറികള്‍ ഇങ്ങനെ ഉപയോഗിക്കാം...

By Web Team  |  First Published Sep 10, 2023, 5:35 PM IST

കണ്‍തടങ്ങളിലെ കറുത്ത പാട് , കഴുത്തിലെയും ചുണ്ടുകളിലെയും ഇരുണ്ട നിറം, ഇതൊക്കെയാണ് പലരെയും അലട്ടുന്ന ചര്‍മ്മ പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങളൊക്കെ തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികള്‍ ഉണ്ട്. 


കണ്‍തടങ്ങളിലെ കറുത്ത പാട് , കഴുത്തിലെയും ചുണ്ടുകളിലെയും ഇരുണ്ട നിറം, ഇതൊക്കെയാണ് പലരെയും അലട്ടുന്ന ചര്‍മ്മ പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങളൊക്കെ തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികള്‍ ഉണ്ട്. ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ഇതിന് സഹായിക്കും.

ബീറ്റ്റൂട്ട്...

Latest Videos

undefined

ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിന്‍ സി ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും കഴുത്തിലെ കറുത്ത പാടുകളെ തടയാനും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും സഹായിക്കും. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുത്ത പാട് മാറാന്‍ സഹായിക്കും. 

കഴുത്തിലെ കറുപ്പകറ്റാന്‍ രണ്ട് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും  ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം കഴുത്തില്‍ ഇടുക. 15 മിനിറ്റിന് ശേഷം മുഖം കഴുകി കളയാം. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാനും ചുണ്ടുകള്‍ക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ക്ക് ഏറെ ഗുണം ചെയ്യും. 

ഉരുളക്കിഴങ്ങ്...

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.

കഴുത്തിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ  ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഉരുളക്കിഴങ്ങ് നീര് കൈ മുട്ടിലെ ഇരുണ്ട നിറമുള്ള ഭാഗങ്ങളില്‍ പുരട്ടുന്നതും കറുത്ത നിറത്തെ അകറ്റാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് ചുണ്ടില്‍ ഉരസുന്നതും നിറം ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ മൂന്ന് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

youtubevideo

click me!