ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ക്ഷൈർ സ്വദേശികളായ മിന്നി വാൽഷ്, പാട്രിക് സ്പീഡ് എന്നീ ഇരട്ട സഹോദരങ്ങൾ മഹാമാരിക്ക് മുന്‍പ് വരെയും ഒരുമിച്ചാണ് കഴിഞ്ഞത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം മാസങ്ങളോളം വേർപിരിഞ്ഞ് കഴിഞ്ഞ വൃദ്ധദമ്പതികളുടെ വാര്‍ത്ത അടുത്തിടെ നാം വായിച്ചതാണ്. നാളുകൾക്ക് ശേഷം കാണുന്ന ഇരുവരും പരസ്പരം ആശ്ലേഷിച്ചും ചുംബിച്ചും സന്തോഷം പങ്കിടുന്ന വീഡിയോ സൈബര്‍ ലോകത്ത് ഹിറ്റായിരുന്നു. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
92 വയസ് പ്രായമുള്ള ഇരട്ട സഹോദരങ്ങൾ കൊവിഡ് 19 മഹാമാരിയെ തുടർന്ന് ഒരു വർഷത്തിലധികം പരസ്പരം കാണാതെ കഴിയുകയായിരുന്നു. ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ക്ഷൈർ സ്വദേശികളായ മിന്നി വാൽഷ്, പാട്രിക് സ്പീഡ് എന്നീ ഇരട്ട സഹോദരങ്ങൾ മഹാമാരിക്ക് മുന്‍പ് വരെയും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.
undefined
കൊവിഡ് വ്യാപനത്തെ തുടർന്നാണ് ആദ്യമായി ഇവർക്ക് പിരിയേണ്ടി വന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഹൾ എന്ന പ്രദേശത്തെ സാൾട്ട്ഹൗസ് കെയർ ഹോമിലേയ്ക്ക് മാറുകയായിരുന്നു. മിയൂക്സ് യൂണിറ്റിൽ കഴിഞ്ഞ മിന്നിയ്ക്കും ബിൽട്ടൺ ലോഡ്ജ് യൂണിറ്റിൽ കഴിഞ്ഞ പാട്രിക്കിനും കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ മൂലം പരസ്പരം കാണാൻ കഴിഞ്ഞില്ല.
ഒടുവിൽ, ഇരുവരും കൊവിഡ് വാക്സിനേഷന് വിധേയരായതിന് ശേഷം, കെയർ ഹോമിന്റെ പൂന്തോട്ടത്തിൽ വച്ച് പരസ്പരം കാണാൻ അവസരം ഒരുക്കി കൊടുക്കുകയുമായിരുന്നു അധികൃതർ ഇവര്‍ക്ക്. "എന്നെ കണ്ടപ്പോൾ അദ്ദേഹം കരഞ്ഞുപോയി. പരസ്പരം വീണ്ടും കാണാൻ കഴിഞ്ഞതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്"- മിന്നി പറയുന്നു. "ഞങ്ങൾ ഒന്നിച്ച് ജനിച്ചു, ഇപ്പോൾ വീണ്ടും ഒന്നിച്ചിരിക്കുന്നു"- പാട്രിക് പറഞ്ഞു.
Also Read: 'എട്ട് മാസത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ....'; വൃദ്ധദമ്പതികളുടെ വീഡിയോ വെെറലാകുന്നു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona