വലിയ വില കൊടുത്ത് റെസ്റ്റോറന്‍റില്‍ നിന്ന് ജീവനുള്ള കൊഞ്ചിനെ വാങ്ങിയ ശേഷം വിനോദസഞ്ചാരിയായ യുവതി ചെയ്ത കാര്യമാണ് ഏറെ ശ്രദ്ധ നേടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം കൂടുതല്‍ പേരിലേക്കെത്തിയത്
ചില റെസ്റ്റോറന്‍റുകളില്‍ കണ്ടിട്ടില്ലേ?, ജീവനോടെ തന്നെ മത്സ്യങ്ങളെയും കടല്‍വിഭവങ്ങളെയും മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ഇതില്‍ നിന്ന് ഉപഭോക്താവിന് ഇഷ്ടാനുസരണം വേണ്ടത് തെരഞ്ഞെടുക്കാം. എന്നിട്ട് ഇത് അപ്പോള്‍ തന്നെ പാകം ചെയ്ത് വിളമ്പുകയും ചെയ്യും.
മിക്കവാറും കടലിനോടോ അല്ലെങ്കില്‍ വലിയ ജലാശയങ്ങളോടോ അടുത്തുകിടക്കുന്ന പ്രദേശങ്ങളിലാണ് ഇങ്ങനെ റെസ്റ്റോറന്‍റുകളില്‍ വിഭവങ്ങള്‍ നിരത്തിവച്ചിരിക്കുന്നത് കാണാറ്. വിനോദസഞ്ചാരികള്‍ കൂടിയെത്തുന്ന ഇടങ്ങളാണെങ്കില്‍ കടല്‍വിഭവങ്ങള്‍ക്ക് കച്ചവടക്കാര്‍ സാമാന്യം വിലയും ഈടാക്കാറുണ്ട്.
undefined
ഇപ്പോഴിതാ ഇത്തരത്തില്‍ വലിയ വില കൊടുത്ത് റെസ്റ്റോറന്‍റില്‍ നിന്ന് ജീവനുള്ള കൊഞ്ചിനെ വാങ്ങിയ ശേഷം വിനോദസഞ്ചാരിയായ യുവതി ചെയ്ത കാര്യമാണ് ഏറെ ശ്രദ്ധ നേടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം കൂടുതല്‍ പേരിലേക്കെത്തിയത്.
പതിനാറായിരത്തിലധികം രൂപ നല്‍കി ടൂറിസ്റ്റായ യുവതി വലിയൊരു കൊഞ്ചിനെ റെസ്റ്റോറന്‍റില്‍ നിന്ന് വാങ്ങി. വാങ്ങും മുമ്പ് തന്നെ തന്‍റെ ഉദ്ദേശമെന്തെന്ന് ഇവര്‍ റെസ്റ്റോറന്‍റുകാരെ അറിയിച്ചിരുന്നു. അവര്‍ക്കും അതില്‍ പരാതിയൊന്നുമുണ്ടായില്ല. സാധനത്തിന്‍റെ വില കിട്ടിയാല്‍ മാത്രം മതിയെന്നതായിരുന്നു അവരുടെ ഡിമാൻഡ്.
എന്തായാലും വലിയ വില കൊടുത്ത് വാങ്ങിയ കൊഞ്ചിനെ യുവതി വൈകാതെ തന്നെ കടലിലേക്ക് ഇറക്കിവിടുകയാണ് ചെയ്തത്. റെസ്റ്റോറന്‍റിന് പുറത്തെ വലിയ ടാങ്കില്‍ സൂക്ഷിച്ചിരുന്ന കൊഞ്ചിനെ കണ്ടപ്പോള്‍ ഇങ്ങനെ ചെയ്യാനാണ് തനിക്ക് തോന്നിയതെന്നാണ് ഇവര്‍ മറുപടിയായി പറയുന്നത്. ഭര്‍ത്താവിനൊപ്പമായിരുന്നു ടൂറിസ്റ്റായ യുവതി റെസ്റ്റോറന്‍റിലെത്തിയത്.
സംഭവത്തിന്‍റെ വീഡിയോ സമീപത്തുണ്ടായിരുന്നവ്‍ പകര്‍ത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. സ്വാഭാവികമായും രണ്ട് പക്ഷം ഇക്കാര്യത്തിലുമുണ്ടായിട്ടുണ്ട്. ചിലര്‍ ഇത് അനാവശ്യമായ നന്മയാണെന്നും ഇവയെല്ലാം മനുഷ്യര്‍ക്ക് കഴിക്കാം- അതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടുമ്പോള്‍ മറുവിഭാഗം ഭക്ഷണത്തിനായി ജീവികളെ കൊല്ലുന്നതിലെ തെറ്റും അതുപോലെ തന്നെ അവരുടെ ആഗ്രഹത്തോടുള്ള ആദരവും വ്യക്തമാക്കുന്നു.
വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...
Swiss tourist pays $210 for lobster at up-market restaurant in Sardinia, strokes it and then sets it free pic.twitter.com/lN6RTBBcE3
— Bowner (@agentbowner)Also Read:- ഷെഫ് ആകാൻ ശ്രമിച്ച് പണി പാളി; ഗ്രേറ്റ് ഖാലിയുടെ വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-