ഇന്ന് ഫെബ്രുവരി 10 - ടെഡി ഡേ. തന്റെ പ്രണയം അറിയിക്കാന്‍ ഈ ദിനം ക്യൂട്ട് ടെഡിബെയറിനെ സമ്മാനിക്കാം.
മറ്റൊരു പ്രണയദിനം കൂടി വരികയാണ്. പ്രണയം പറയാത്തവർക്ക് അതു തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങള്‍ നല്കി തന്റെ പ്രണയം ഓര്‍മ്മിപ്പിക്കാനുമുള്ള ദിനം. ഫെബ്രുവരി 14-നാണ് വാലൻന്റൈൻസ് ഡേ എങ്കിലും ഫെബ്രുവരി 7 മുതൽ 14 വരെ വാലന്റൈൻ വീക്കായാണ് ആഘോഷിക്കുന്നത്. ഈ ആഴ്ചയിലെ എല്ലാ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്.
ഇന്ന് ഫെബ്രുവരി 10 - ടെഡി ഡേ. ഇന്ന് പ്രണയിനിക്ക് പ്രണയസൂചകമായി എല്ലാവരും ടെഡിബെയര്‍ സമ്മാനിക്കും. പ്രണയത്തിന്റെ ദൂതനായി ടെഡിബെയറുകൾ മാറിയിട്ട് വർഷങ്ങളായി. മിക്ക പെണ്‍കുട്ടികള്‍ക്കും ടെഡിബെയറുകളെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ തന്റെ പ്രണയം അറിയിക്കാന്‍ ഈ ദിനം ക്യൂട്ട് ടെഡിബെയറിനെ സമ്മാനിക്കാം.
undefined
പ്രണയിനികൾക്ക് അതൊരു വലിയ സര്പ്രൈസുമാകും. നിങ്ങളുടെ പ്രണയത്തിന്റെ തീവ്രത പ്രകടിപ്പിക്കുകയും ചെയ്യാം. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര അകലെയാണെങ്കിലും ആ ക്യൂട്ട് ടെഡി നിങ്ങളുടെ പ്രണയം എപ്പോഴും ഓർമപ്പെടുത്തുകയും ചെയ്യും.
Also Read: ഹൃദയം തുറന്ന് പ്രണയം വെളിപ്പെടുത്തൂ; ഇന്ന് 'പ്രൊപോസ് ഡേ'...