മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്ഹെഡ്സ് എളുപ്പം അകറ്റാം; പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

By Web Team  |  First Published Dec 14, 2020, 3:04 PM IST

വീട്ടിലെ ചില അടുക്കള ചേരുവകൾ ഉപയോഗിച്ചുതന്നെ ഇതിന് പരിഹാരം കാണാം. ബ്ലാക്ക് ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.


ബ്ലാക്ക്ഹെഡ്‌സ്  ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്.

വീട്ടിലെ ചില അടുക്കള ചേരുവകൾ ഉപയോഗിച്ചുതന്നെ ഇതിന് പരിഹാരം കാണാം. ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.  

Latest Videos

undefined

ഒന്ന്...

ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട്  ബ്ലാക്ക്ഹെഡ്‌സ് നീക്കാന്‍ സഹായിക്കും. ഇതിനായി ഉപ്പും ടൂത്ത്പേസ്റ്റും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. ഉണങ്ങിയതിന് ശേഷം വെള്ളം തൊട്ട് നന്നായി സ്‌ക്രബ് ചെയ്യാം. ഉപ്പുള്ളതു കൊണ്ടു തന്നെ സ്‌ക്രബ് ചെയ്യാന്‍ എളുപ്പമായിരിക്കും. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് ഫലം ലഭിക്കാന്‍ സഹായിക്കും. 

ഉപ്പിനൊപ്പം ചെറുനാരങ്ങാനീര് ചേര്‍ത്തും ഉപയോഗിക്കാം. നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനായി ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്തു മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം  ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇതും ആഴ്ചയില്‍ മൂന്ന്- നാല് ദിവസം വരെ ചെയ്യാവുന്നതാണ്. 

ഉപ്പിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ സഹായിക്കും. ഇതിനായി ഉപ്പും തേനും സമം ചേര്‍ത്ത് മിശ്രിതമാക്കുക. ഇതിലേയ്ക്ക് വേണമെങ്കില്‍  നാരങ്ങാനീര് കൂടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. കുറച്ച് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകാം. 

രണ്ട്...

ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും. മുട്ടയുടെ വെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തും ബ്ലാക്ക്ഹെഡ്‌സുള്ളടത്ത് പുരട്ടാം. 

മൂന്ന്...

ഓട്‌സും ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍ സഹായിക്കും. ആദ്യം ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇത് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ  മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

നാല്...

ഒരു വാഴപ്പഴം ഉടച്ചത്, രണ്ട് സ്പൂൺ ഓട്സ് പൊടിച്ചത്, ഒരു സ്പൂൺ തേൻ എന്നിവ എടുക്കുക. ആദ്യം ഒരു ബൗളിൽ ഓട്സ് എടുത്തതിനുശേഷം ഇതിലേക്ക് തേനും ഉടച്ച പഴവും ചേർത്ത് നന്നായി ഇളക്കുക. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. 

Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്ക് !

click me!