തലമുടി പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ ഏഴ് ടിപ്സുകള്‍...

By Web Team  |  First Published Sep 1, 2023, 6:11 PM IST

നിങ്ങളുടെ മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. 


നല്ല കരുത്തുള്ള, നീളമുളള തലമുടി പല പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും തലമുടി പൊട്ടുന്നതുമൊക്കെയാണ് പലരെയും അലട്ടുന്ന പ്രശ്നം. നിങ്ങളുടെ മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. 

തലമുടി പൊട്ടുന്നത് തടയാൻ  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

നിങ്ങളുടെ തലമുടിക്ക് അനുയോജ്യമായ ഷാംപൂവും കണ്ടീഷണറും തന്നെ തെരഞ്ഞെടുത്ത് വാങ്ങി  ഉപയോഗിക്കുക. വീര്യം കുറഞ്ഞ ഷാംപൂ വാങ്ങുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്. ഇല്ലെങ്കില്‍ തലമുടി പൊട്ടാന്‍ സാധ്യതയുണ്ട്. 

രണ്ട്... 

ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

മൂന്ന്...

ഹെയര്‍ ട്രയറിന്‍റെ അമിത ഉപയോഗം, കേളിങ് അയണിന്‍റെ ഉപയോഗം തുടങ്ങിയവയൊക്കെ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കാം. 

നാല്... 

കുളി കഴിഞ്ഞ് വന്നയുടന്‍ തലമുടി ചീവുന്ന ശീലം പലര്‍ക്കുമുണ്ട്.  എന്നാല്‍ ഇത് തലമുടിക്ക് നല്ലതല്ല എന്നുമാത്രമല്ല, പതിവായി നനഞ്ഞ മുടി ചീവുന്നത് തലമുടി നന്നായി കൊഴിയാന്‍ കാരണമാകാം. 

അഞ്ച്...

വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മാത്രം തലമുടി ചീകുക. 

ആറ്...

തലമുടിയില്‍ എന്ത് പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കും മുൻപും കർശനമായും അലർജി ടെസ്റ്റ് നടത്തണം. അലർജിയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമ്മത്തെയും  മുടിയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം.

ഏഴ്...

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രോട്ടീനുകളും വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.  ഇലക്കറികൾ, ബീൻസ്, ചെറിയ മീനുകൾ, ചിക്കൻ എന്നിവ അത്തരത്തില്‍ തലമുടിക്ക് വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. 

Also Read: വണ്ണം കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍...

youtubevideo


 

click me!