കരുത്തും നീളവുമുള്ള തലമുടി; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ...

By Web Team  |  First Published Oct 13, 2021, 10:24 PM IST

നിങ്ങളുടെ മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം.


തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. നല്ല നീളമുളള തലമുടി (long hair) ഇക്കാലത്തും പല പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. എന്നാല്‍ തലമുടി കൊഴിച്ചിലും (hair fall) താരനും (dandruff) ആണ് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. 

നിങ്ങളുടെ മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടി തഴച്ചു വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

ശിരോചർമ്മം മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.   ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.  ഇത് രക്തചംക്രമണം വർധിപ്പിക്കുകയും തലമുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.

രണ്ട്...

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രോട്ടീനുകളും വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.  ഇലക്കറികൾ, ബീൻസ്, ചെറിയ മീനുകൾ, ചിക്കൻ എന്നിവ അത്തരത്തില്‍ തലമുടിക്ക് വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. 

മൂന്ന്...

തലയിൽ എണ്ണ നന്നായി തേച്ചു പിടിപ്പിച്ചശേഷം കുളിക്കുക. ആഴ്ചയിൽ ഒരിക്കല്‍ എന്ന രീതിയില്‍ ഇതു ചെയ്യുക. തലമുടിയുടെ സ്വാഭാവികത നിലനിർത്താനും മുടിയുടെ ആരോഗ്യത്തിനും ഇവ സഹായിക്കും. 

നാല്...

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടണം. മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നതാണ് നല്ലത്. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും. 

അഞ്ച്...

ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

ആറ്...

ജെല്‍, ക്രീം, സെറം എന്നിവ മിതമായ അളവിൽ മാത്രമേ തലമുടിയില്‍ പുരട്ടാവൂ.  കൂടുതലായുള്ള ഉപയോഗം തലമുടിയെ മോശമായി ബാധിക്കാം. 

Also Read: കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ പരീക്ഷിക്കാം പഴം കൊണ്ടുള്ള ഈ ഹെയർ മാസ്കുകൾ...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!