2017 ലാണ് തനിഷയുടെ വളരെക്കാലം നീണ്ടും നിന്ന പ്രണയബന്ധം പിരിഞ്ഞത്. പിന്നീട് കുറച്ചുകാലം ഒറ്റയ്ക്കായിരുന്നു. 2020 കൊവിഡ് കാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ആഷിഷിനെയും ശ്വേതയെയും കണ്ടുമുട്ടിയത്.
മുംബൈ: ജീവിതത്തില്‍ ഏക പങ്കാളി എന്നതാണ് പരക്കെയുള്ള ഇന്ത്യന്‍ കാഴ്ചപ്പാട്.എന്നാല്‍ ഈ രീതിയെ ഇല്ലാതാക്കുന്ന ജീവിതമാണ് മുംബൈ സ്വദേശികളായ ആഷിഷ് മെഹ്‌റോത്രയും ശ്വേത സാംഗ്താനിയും തനിഷ ആർകെ എന്നിവരുടെത്. നിലവില്‍ കുടുംബം എന്നതിന്‍റെ സാമൂഹ്യ നിര്‍വചനങ്ങള്‍ക്ക് അപ്പുറമാണ് ഇവരുടെ പോളിഅമോറസ് റിലേഷന്‍ഷിപ്പ് പോകുന്നത്.
ഇവരുടെ അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. 2017 ലാണ് തനിഷയുടെ വളരെക്കാലം നീണ്ടും നിന്ന പ്രണയബന്ധം പിരിഞ്ഞത്. പിന്നീട് കുറച്ചുകാലം ഒറ്റയ്ക്കായിരുന്നു. 2020 കൊവിഡ് കാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ആഷിനെയും ശ്വേതയെയും കണ്ടുമുട്ടിയത്.
undefined
താമസിയാതെ തനിഷയും ആഷിഷും ഡേറ്റിംഗ് ആരംഭിച്ചു. ഈ സമയത്താണ് ആഷിഷ് തന്‍റെ റിലേഷന്‍ഷിപ്പ് സ്വപ്നത്തെക്കുറിച്ച് തനിഷയുമായി മനസ് തുറന്നത്. ശ്വേതയ്ക്കൊപ്പം ജീവിക്കാൻ കഴിയുമെങ്കിൽ മാത്രമേ താൻ ആരെയെങ്കിലും ഡേറ്റ് ചെയ്യൂ എന്ന് ആഷിഷ് വ്യക്തമാക്കി. ഇതോടെ തനിഷയും ശ്വേതയും കൂട്ടായി. ഈ ഡേറ്റിംഗ് മുന്നോട്ട് പോകവെയാണ് മൂന്ന് പേർക്കും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടായത്.
"സാധാരണ കണ്ടുവരുന്ന ഏക പങ്കാളി കുടുംബം അല്ലാത്തതിനാല്‍ തന്നെ ഇത് സംബന്ധിച്ച് ചോദിക്കുന്നവരോട് ഏറെ വിശദീകരിക്കേണ്ടിവരും. സമൂഹത്തില്‍ നിലവിലുള്ള കുടുംബ സങ്കല്‍പ്പത്തില്‍ പുരുഷാധിപത്യം വളരെ ആഴത്തിൽ വേരൂന്നിയതാണ്, ആ ബന്ധങ്ങളും കുടുംബങ്ങളും പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകും, അതിനാല്‍ ഈ പുതിയ രീതി ഏറെ വിശദീകരിക്കണം," ആഷിഷ് വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
"ഞങ്ങൾ മൂന്നുപേരും ഒരു കുടുംബമാണ്, ബന്ധുക്കളാണ് എന്ന് അംഗീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയും ഇല്ല, അതിനാല്‍ തന്നെ മെഡിക്കൽ എമര്‍ജന്‍സി വരുന്ന സമയങ്ങളില്‍ അടുത്ത ബന്ധുവിനെപ്പോലെ നിര്‍ണ്ണായക തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല,ഇത്തരം പ്രതിസന്ധികള്‍ വന്നേക്കാം, വീട് വാടയ്ക്ക് എടുക്കുമ്പോഴും മറ്റും ഈ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. പലയിടത്തും കൃത്യമായ ബന്ധങ്ങള്‍ നിര്‍വചിച്ചാല്‍ മാത്രമേ വീട് ലഭിക്കൂ എന്നതാണ് അവസ്ഥ" - ഇത്തരം ഒരു റിലേഷന്‍റെ പ്രയോഗിക പ്രശ്നങ്ങള്‍ ആഷിഷ് പങ്കുവയ്ക്കുന്നുണ്ട്.
എന്നാല്‍ ഇത്തരം ആശങ്കകളെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുകയാണ് തനിഷ , "ഭർത്താവോ ഭാര്യയോ എന്നെ കാത്തിരിക്കുന്ന സ്ഥലമല്ല വീട്. രേഖകൾ ഉണ്ടോ ഇല്ലയോ എന്നതില്‍അല്ല കാര്യം, അഭിമാനത്തോടെയും അന്തസ്സോടെയും എനിക്കും ഉറ്റസുഹൃത്തുക്കൾക്കും സ്നേഹത്തിലും സന്തോഷത്തിലും പങ്കാളികളായി കഴിയാന്‍ പറ്റുന്ന രീതിയിലാണ് ഞാൻ വീടിനെ കാണുന്നത്" തനിഷ പറഞ്ഞു.
ബന്ധങ്ങളെക്കുറിച്ചും ക്വീർ വ്യക്തികളെക്കുറിച്ചും അവർ നേരിടേണ്ടി വരുന്ന മാനസിക ശാരീരിക വെല്ലുവിളികളും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യാൻ മൂവരും ചേർന്ന് സംഗ്യാ പ്രൊജക്റ്റ് എന്ന പ്ലാറ്റ്ഫോമും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
ഹൃതിക മോള്‍ക്ക് മുത്തശ്ശി കരൾ പകുത്തു നൽകും; സുമനസ്സുകളുടെ സഹായം തേടി കുടുംബം