ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും കൃത്യമായി വ്യായാമവും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വണ്ണം കുറയ്ക്കാന്‍ (to lose weight) നിരവധി ഡയറ്റ് പ്ലാനുകള്‍ (diet plans) പരീക്ഷിക്കുന്നുണ്ടാകാം അല്ലേ? പരാജയം ആയിരിക്കും പലര്‍ക്കും കിട്ടിയ ഫലം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും കൃത്യമായി വ്യായാമവും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...
പട്ടിണി കിടന്നുള്ള ഡയറ്റിനെ മറക്കുക. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ മിതമായ അളവില്‍ കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കണം.
രണ്ട്...
ദിവസവും ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. കൂടാതെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
മൂന്ന്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞിരിക്കണം.
നാല്...
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഡയറ്റിന് ഏറെ സഹായകമാണ്. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും.
അഞ്ച്...
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് രാവിലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആറ്...
പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കലോറിയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.
ഏഴ്...
ബേക്കറി ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം തുടങ്ങിയവ കഴിക്കുന്നത് ഒഴിവാക്കുക. വിശക്കുമ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം വീണ്ടും കൂട്ടുകയാണ് ചെയ്യുന്നത്.
എട്ട്...
പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് ഏറെ ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുകയും ചെയ്യും. അതിനാല്‍ ഇവയുടെ ഉപയോഗവും ഒഴിവാക്കുക.
ഒമ്പത്...
ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം.
Also Read: രാത്രിയില്‍ കുതിര്‍ത്തുവച്ച 'ഓട്ട്‌സ്' കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍