മോഷ്ടിച്ച സ്മാർട്ട് ഫോൺ കള്ളൻ ഉടമയ്ക്ക് തിരികെ കൊടുക്കാനുള്ള കാരണം ഒന്ന് മാത്രം...

By Web Team  |  First Published Apr 7, 2021, 8:30 PM IST

ഫോണിൽ മെസേജ് അയക്കുന്നതിനിടെയാണ് ഉടമ ഡെബയാന്റെ ഫോൺ കള്ളൻ തട്ടിയെടുത്തത്. കള്ളൻ ഫോൺ പിടിച്ച് വാങ്ങി ഓടിയപ്പോൾ കള്ളന് പുറകെ ഡെബയാൻ ഓടാൻ തുടങ്ങി. 


യാത്രയ്ക്കിടയിൽ ബസിലായാലും ട്രെയിനിലായാലും മൊബെെൽ മോഷ്ണം പുതിയ സംഭവമൊന്നുമല്ല. ഫോൺ‌ നഷ്ടമായാൽ സെെബർ സെല്ലിൽ പരാതി കൊടുക്കാറും ഉണ്ടല്ലോ. വളരെ കുറച്ച് പേർക്ക് മാത്രമേ കളഞ്ഞ് പോയ ഫോൺ തിരികെ കിട്ടുകയുള്ളൂ. 

എന്നാൽ, ഒരു കള്ളൻ മോഷ്ടിച്ച ഫോൺ ഉടമയ്ക്ക് തന്നെ തിരികെ കൊടുത്തു. നോയിഡയിലെ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ഡെബയാൻ റോയി എന്നയാളുടെ ഫോണാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയ ഒരാൾ തട്ടിപ്പറിച്ച് കൊണ്ട് ഓടിയത്.
 
ഫോണിൽ മെസേജ് അയക്കുന്നതിനിടെയാണ് ഉടമ ഡെബയാന്റെ ഫോൺ കള്ളൻ തട്ടിയെടുത്തത്. കള്ളൻ ഫോൺ പിടിച്ച് വാങ്ങി ഓടിയപ്പോൾ കള്ളന് പുറകെ ഡെബയാൻ ഓടാൻ തുടങ്ങി. കുറെ ഓടിയശേഷം കള്ളൻ ഓട്ടം നിർത്തി ഡെബയന്റെ നേർക്ക് ഫോൺ എറിഞ്ഞ് കൊടുക്കുകയാണ് ചെയ്തതു.

Latest Videos

undefined

 

 

 

. ഫോൺ എറിഞ്ഞ ശേഷം മോഷ്ടാവ് ഉടമയോട് പറഞ്ഞത് എന്താണെന്നോ.... 'ഭായ് മുജെ ലഗ വൺ പ്ലസ് 9 പ്രോ മോഡൽ ഹായ്' (സഹോദരാ, ഇത് ഒരു വൺപ്ലസ് 9 പ്രോ മോഡലാണെന്നാണ് ഞാൻ കരുതിയത്), ഇത്രയും പറഞ്ഞശേഷം കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടമയുടെ കയ്യിൽ ഉണ്ടായിരുന്നത് സാംസംഗ് ഗാലക്സി എസ് 10 പ്ലസ് ആയിരുന്നു. 

തനിക്കുണ്ടായ ഈ അനുഭവം ഡെബയാൻ ട്വിറ്ററിൽ പങ്കുവച്ചതോടെ നിരവധി പേരാണ് ഇത് ചർച്ച ചെയ്യുന്നത്. ഇങ്ങനെയും കള്ളമാരുണ്ടോ എന്നാണ് ചിലർ കമന്റ് ചെയ്തതു. 

click me!