നേരത്തെയും പല ഗിന്നസ് റെക്കോര്‍ഡുകളും സ്വന്തമാക്കിയ വ്യക്തിയാണ് കെല്‍ബി. ദീര്‍ഘനേരം ബാസ്‌കറ്റ് ബോള്‍ മൂക്കിന്‍ തുമ്പത്ത് കറക്കിയത്, ഗിറ്റാറില്‍ ബാസ്‌കറ്റ് ബോള്‍ കറക്കിയത്, കണ്ണടയില്‍ ബാസ്‌കറ്റ് ബോള്‍ കറക്കിയത് ഇങ്ങനെ പൊതുവേ നമ്മള്‍ നിസാരമാക്കി ചിന്തിക്കുന്ന വിഷയങ്ങളിലാണ് കെല്‍ബി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്
ലോക റെക്കോര്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരുടെയും മനസില്‍ ഒരുപാട് വലിയൊരു അംഗീകാരം എന്ന ഗൗരവവും അതിശയവുമെല്ലാമാണ് വരിക. എന്നാല്‍ ഇവിടെയിതാ ഒരു ലോക റെക്കോര്‍ഡിന് വമ്പന്‍ പരിഹാസങ്ങളാണ് വന്നുനിറയുന്നത്.
'ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്' അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് പരിഹാസ കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്. ബട്ടണ്‍ ഘടനയിലുള്ള മിഠായി ഒന്നിന് മുകളില്‍ മറ്റൊന്നായി താഴെ വീഴാതെ അടുക്കിവച്ചതിന്റെ പേരില്‍ ഒരു യുവാവിന് ഗിന്നസ് റെക്കോര്‍ഡ് കിട്ടിയിരുന്നു. യുകെ സ്വദേശിയായ വില്‍ കട്ബില്ലിന് ഇക്കഴിഞ്ഞ ജനുവരിയിലാണ് റെക്കോര്‍ഡ് കിട്ടിയത്.
undefined
ഇതിന് മുമ്പ് നാല് മിഠായി ഇത്തരത്തില്‍ അടുക്കിവച്ച സില്‍വിയോ സാബയ്ക്കും ബ്രെന്‍ഡന്‍ കെല്‍ബിക്കുമായിരുന്നു ഈ വകുപ്പിലെ റെക്കോര്‍ഡ്. ഇതില്‍ കെല്‍ബിയുടെ ഒരു വീഡിയോ ആണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റ പേജില്‍ പങ്കുവച്ചത്.
ഇതിനും ലോക റെക്കോര്‍ഡോ എന്ന തരത്തിലായിരുന്നു മിക്കവരും വീഡിയോയോട് പ്രതികരിച്ചത്. ചുരുക്കം ചിലര്‍ മാത്രമാണ് മിഠായി ഇത്തരത്തില്‍ അടുക്കിവയ്ക്കുന്നതിനും ബുദ്ധിമുട്ടുണ്ട് എന്ന തരത്തില്‍ പ്രതികരിച്ചത്.
ഒട്ടും പ്രസക്തമല്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് ലോക റെക്കോര്‍ഡ് നല്‍കി ലോക റെക്കോര്‍ഡിന്റെ വില കളയരുതെന്ന് ഉപദേശിച്ചവരും കുറവല്ല.
നേരത്തെയും പല ഗിന്നസ് റെക്കോര്‍ഡുകളും സ്വന്തമാക്കിയ വ്യക്തിയാണ് കെല്‍ബി. ദീര്‍ഘനേരം ബാസ്‌കറ്റ് ബോള്‍ മൂക്കിന്‍ തുമ്പത്ത് കറക്കിയത്, ഗിറ്റാറില്‍ ബാസ്‌കറ്റ് ബോള്‍ കറക്കിയത്, കണ്ണടയില്‍ ബാസ്‌കറ്റ് ബോള്‍ കറക്കിയത് ഇങ്ങനെ പൊതുവേ നമ്മള്‍ നിസാരമാക്കി ചിന്തിക്കുന്ന വിഷയങ്ങളിലാണ് കെല്‍ബി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona