വാലന്‍റൈൻസ് ഡേയ്ക്ക് കാമുകനില്ലെന്ന് പരാതി; യുവതിയെ ഞെട്ടിച്ച് സ്വിഗ്ഗിയുടെ സമ്മാനം....

By Web Team  |  First Published Feb 15, 2024, 4:59 PM IST

പ്രണയദിനത്തില്‍ കാമുകനില്ലെന്ന് പരസ്യമായി പങ്കുവച്ച യുവതിയെ കിടിലനൊരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് സ്വിഗ്ഗി. നമുക്കറിയാം ഏത് വിശേഷാവസരങ്ങളിലും സ്വിഗ്ഗി പോലുള്ള ആപ്പുകള്‍ ആ വിശേഷവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങള്‍ നമുക്ക് അയക്കാറുണ്ട്. 


ഫെബ്രുവരി 14 വാലന്‍റൈൻസ് ഡേ അഥവാ പ്രണയികളുടെ ദിനമായി ആഘോഷിക്കുന്ന ദിവസമാണല്ലോ. ലോകമെമ്പാടുമുള്ള പ്രണയികളും പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരുമെല്ലാം തങ്ങളുടെ അഭിരുചിക്കും സൗകര്യങ്ങള്‍ക്കും എല്ലാം അനുസരിച്ച് വാലന്‍റൈൻസ് ഡേ ആഘോഷിക്കും. 

എന്നാല്‍ ചിലരെങ്കിലും തങ്ങള്‍ക്ക് പങ്കാളിയില്ല എന്ന ദുഖത്തിലായിരിക്കും ഈ ദിനത്തില്‍. ഇത്തരത്തില്‍ വാലന്‍റൈൻസ് ഡേയ്ക്ക് തനിയെ ആണെന്ന ദുഖം മീമുകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുമെല്ലാം പങ്കുവയ്ക്കുന്നവരും ഏറെയാണ്.

Latest Videos

undefined

ഇങ്ങനെ പ്രണയദിനത്തില്‍ കാമുകനില്ലെന്ന് പരസ്യമായി പങ്കുവച്ച യുവതിയെ കിടിലനൊരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് സ്വിഗ്ഗി. നമുക്കറിയാം ഏത് വിശേഷാവസരങ്ങളിലും സ്വിഗ്ഗി പോലുള്ള ആപ്പുകള്‍ ആ വിശേഷവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങള്‍ നമുക്ക് അയക്കാറുണ്ട്. 

ഇങ്ങനെ വാലന്‍റൈൻസ് ഡേയില്‍ സ്വിഗ്ഗിയില്‍ നിന്ന് വന്ന സന്ദേശം പങ്കിട്ടുകൊണ്ടാണ് സുഷ്മിത എന്ന യുവതി തനിക്ക് കാമുകനില്ല എന്ന വിവരം സ്വിഗ്ഗിയെ തന്നെ ടാഗ് ചെയ്തുകൊണ്ട് അറിയിച്ചത്. ഇതിന് പിന്നാലെ മറുപടിയുമായി സ്വിഗ്ഗി എത്തി. തനിക്ക് സമ്മതമാണെങ്കില്‍ തന്‍റെ വാലന്‍റൈൻ ആകാൻ ഞങ്ങള്‍ ഒരുക്കമാണ് എന്നായിരുന്നു സ്വിഗ്ഗിയുടെ മറുപടി. 

 

I don't even have a Valentine , why do you keep sending these to me 😩 pic.twitter.com/rw8BSD0H5c

— Susmita (@shhuushhh_)

അത്ര ഇഷ്ടമാണെങ്കില്‍ ചീസ് ബര്‍സ്റ്റ് പിസ അയച്ചുതാ എന്നാണ് ഇതിന് സുഷ്മിത നല്‍കിയ മറുപടി. എക്സില്‍ (മുൻ ട്വിറ്റര്‍) നടന്ന രസകരമായ ഈ സംഭാഷണം ധാരാളം പേര്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ സ്വിഗ്ഗി സുഷ്മിതയോട് അവരുടെ വിലാസം മെസേജ് ആയി അയക്കാൻ ആവശ്യപ്പെട്ടു. അപ്പോഴും കൂടുതലൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.

പക്ഷേ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സുഷ്മിത ഒരു ചിത്രം പങ്കിട്ടു. വിശ്വസിക്കാൻ പറ്റുന്നില്ല. ഇത് ഇന്നത്തെ ദിവസം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു എന്ന അടിക്കുറിപ്പുമായാണ് ഇവരിത് പങ്കുവച്ചത്. വാലന്‍റൈൻസ് ഡേ സ്പെഷ്യലായി ലൗ സിമ്പലിന്‍റെ ആകൃതിയില്‍ നല്ല കിടിലനൊരു ചീസ് ബര്‍സ്റ്റ് പിസ. കൂടെ രണ്ട് പനിനീര്‍ പൂക്കളും സ്നേഹം അറിയിക്കുന്ന ഒരു സന്ദേശവും. 

നിങ്ങള്‍ ഒരുപാട് സ്നേഹം അര്‍ഹിക്കുന്നു, പിന്നെ ദാ ഈ പിസയും എന്ന് സ്നേഹത്തോടെ സ്വിഗ്ഗി ടീം എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സുഷ്മിത ഇത് പങ്കുവച്ചതോടെ നിരവധി പേരാണ് അത്ഭുതത്തോടെയും സന്തോഷത്തോടെയും കമന്‍റ് ചെയ്തിരിക്കുന്നത്. 

മാര്‍ക്കറ്റിംഗ് തന്ത്രമാണെങ്കില്‍ കൂടിയും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് രസകരമാണെന്നും ആളുകളില്‍ പോസിറ്റീവായ സ്വാധീനമാണ് ഇതുണ്ടാക്കുകയെന്നും നിരവധി പേര്‍ കമന്‍റായി കുറിച്ചിരിക്കുന്നു. 

സുഷ്മിത പങ്കുവച്ച പോസ്റ്റ്...

 

Can't believe this!!! My day has been made 😭🫶🏻 https://t.co/O2Yum3h4os pic.twitter.com/gJ1f0LeS8S

— Susmita (@shhuushhh_)

Also Read:- 'ഇത് വാലന്‍റൈൻസ് ഡേ സ്പെഷ്യല്‍'; വൈറലായി പെയിന്‍റടിച്ച പശുവിന്‍റെ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!