മിക്കവരും ആശംസകളില്‍ സന്തോഷം ഒതുക്കുന്നവരാണ്. എന്നാല്‍ അതിലധികമായി അച്ഛന് സന്തോഷം നല്‍കണമെന്നാഗ്രഹിക്കുന്ന മക്കളുമുണ്ട്. അവര്‍ക്ക് വേണ്ടി അച്ഛനൊരുക്കാവുന്ന സര്‍പ്രൈസുകള്‍ ഏതൊക്കെയാകാമെന്നതിന് ചില നിര്‍ദേശങ്ങളാണ് ഇനി നല്‍കുന്നത്.
നാളെ ജൂണ്‍ 19, ഫാദേഴ്സ് ഡേ ആയി ( World Father's Day 2022) ആഘോഷിക്കുന്ന ദിവസമാണ്. ഈ ദിവസം അച്ഛന് ആശംസകളും സ്നേഹവും ( Father love ) അറിയിക്കാന്‍ മക്കള്‍ക്കെല്ലാവര്‍ക്കും വിനിയോഗിക്കാവുന്നതാണ്.
മിക്കവരും ആശംസകളില്‍ സന്തോഷം ഒതുക്കുന്നവരാണ്. എന്നാല്‍ അതിലധികമായി ഇക്കാലമത്രയും അച്ഛൻ പകര്‍ന്നുനല്‍കിയ സ്നേഹത്തിന് ( Father love ) പകരമായി അച്ഛന് വലിയ സന്തോഷങ്ങള്‍- സമ്മാനങ്ങള്‍ നല്‍കണമെന്നാഗ്രഹിക്കുന്ന മക്കളുമുണ്ട്. അവര്‍ക്ക് വേണ്ടി അച്ഛനൊരുക്കാവുന്ന സര്‍പ്രൈസുകള്‍ ഏതൊക്കെയാകാമെന്നതിന് ചില നിര്‍ദേശങ്ങളാണ് ഈ ഫാദേഴ്സ് ഡേയില്‍ ( World Father's Day 2022) ഇനി നല്‍കുന്നത്.
undefined
കിടിലന്‍ ബ്രേക്ക്ഫാസ്റ്റ്...
രാവിലെ നേരത്തെ വിളിച്ചുണര്‍ത്തി അച്ഛന് ഇഷ്ടമുള്ള ഭക്ഷണം നല്‍കാം. ഇത് അല്‍പം തമാശ കലര്‍ന്ന രസകരമായ സര്‍പ്രൈസ് തന്നെ ആകാം.
ഔട്ടിംഗ്/ സിനിമ...
പുറത്തുപോകുന്നത് ഇഷ്ടമുള്ളവരാണെങ്കില്‍ അവരെ അത്തരത്തില്‍ അപ്രതീക്ഷിതമായി പുറത്തുകൊണ്ടുപോവുകയോ, സിനിമക്ക് പോവുകയോ ചെയ്യാം.
'ബ്യൂട്ടി കെയറും'ആകാം...
സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും 'ബ്യൂട്ടി കെയര്‍' ആകാം. അത് താല്‍പര്യപ്പെടുന്നവരാണെങ്കില്‍ അവരെ സര്‍പ്രൈസ് ആയി പാര്‍ലറിലോ, സലൂണിലോ എല്ലാം കൊണ്ടുപോകാം. നല്ലൊരു മേക്കോവര്‍ വേണമെങ്കില്‍ അതും ആകാം.
ചെറിയ യാത്ര...
ചെറിയ യാത്രകള്‍ നല്‍കിയും സര്‍പ്രൈസ് ആകാം. യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും അവരിത് ആസ്വദിക്കും.
ഓര്‍മ്മകളിലേക്ക് മടങ്ങാം...
ഫാദേഴ്സ് ഡേയില്‍ അച്ഛനുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ചെറിയ പ്രസന്‍റേഷന്‍ തയ്യാറാക്കാം. പഴയ ആല്‍ബം ഫോട്ടോസ് അടക്കമുള്ള ഫോട്ടോകള്‍, വീഡിയോകള്‍, കത്തുക്കളുടെ ഫോട്ടോകള്‍ എന്നിങ്ങനെ എന്തും ക്രിയാത്മകമായി ഇതില്‍ കൊണ്ടുവരാം.
Also Read:- വീട്ടുകാരുമായി തുറന്ന് സംസാരിക്കാന്‍ മടിയാണോ?