ആത്മവിശ്വാസക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം

By Priya Varghese  |  First Published Sep 22, 2023, 11:58 AM IST

ആത്മവിശ്വാസം ആർജിക്കാൻ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർ​ഗീസ് എഴുതുന്നു. 


ആത്മവിശ്വാസക്കുറവ് ഇന്ന് പലരും അഭിമുഖികരിക്കുന്ന പ്രശ്നമാണ്. ജോലിയോ ജീവിതമോ ബിസിനസോ എന്തുമാകട്ടെ ആത്മവിശ്വാസം ഇല്ലാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകുന്നത് എളുപ്പമല്ല. ആത്മവിശ്വാസം നഷ്ടപ്പെടുന്നത് എവിടെയാണെന്ന് സ്വയം മനസിലാക്കുകയും തിരികെ പിടിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യണം. പരിശീലനത്തിലൂടെയാണ് അത് സാധിക്കുക. ആത്മവിശ്വാസം ആർജിക്കാൻ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർ​ഗീസ് എഴുതുന്നു. 

ആത്മവിശ്വാസക്കുറവ് നിങ്ങളെ ബാധിക്കുന്നുണ്ടോ ?

Latest Videos

undefined

1.    നിങ്ങളെക്കുറിച്ച് എത്രമാത്രം നിങ്ങൾ തൃപ്തരാണ്?
2.    ചില സമയങ്ങളിൽ സ്വന്തം നന്മകൾ എല്ലാം മറന്നുപോകുന്നുണ്ടോ?
3.    തമാശരൂപേന സ്വന്തം കുറവുകളെ മിക്ക സമയങ്ങളിലും പറയാറുണ്ടോ?
4.    നിങ്ങളുടെ നന്മകൾ എന്തെന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടു വരികയും എന്നാൽ ഒരുപാട് കുറവുകളെപ്പറ്റി പറയാൻ കഴിയുകയും ചെയ്യുന്നുണ്ടോ?
ഇതെല്ലാം നിങ്ങളുടെ സാമൂഹിക ജീവിതത്തെയും സമാധാനത്തെയും ബാധിക്കുന്നു എങ്കിൽ നിങ്ങളുടെ ചിന്താ രീതികളിൽ മാറ്റം വരുത്താൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ-

സ്വന്തം നന്മകളെക്കുറിച്ചു ചിന്തിക്കുന്നത് ശീലമാക്കാം... 

പലപ്പോഴും സ്വന്തം നന്മകളെയും കഴിവുകളെയും നിസ്സാരമായി കാണുന്ന ഒരു രീതി ആത്മവിശ്വാസക്കുറവ് ഉള്ളവരിൽ കാണാൻ കഴിയും. പോസിറ്റീവ് സെല്ഫ് ടോക്ക് (positive self talk) അഥവാ നിരന്തരം സ്വയം വിമർശിക്കുന്ന വാക്കുകൾക്കു പകരം സ്വയം പ്രചോദനം നൽകുന്ന വാക്കുകൾ മനസ്സിൽ പറഞ്ഞു തുടങ്ങുക.

ചിലർ പറയാറുണ്ട് എന്റെ നന്മകളെ പറ്റി ചിന്തിക്കുക എന്നത്  ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നാണ്. പക്ഷേ ആ രീതിയിൽ ഒരു മാറ്റം അനിവാര്യമാണ് എന്ന് മനസ്സിലാക്കുക. കുറച്ചു ദിവസങ്ങൾ പോസിറ്റീവ് സെല്ഫ് ടോക്ക് ശ്രമിച്ചു നോക്കുമ്പോൾ തന്നെ ആ വ്യക്തികളുടെ മാനസികാവസ്ഥയിലും ശ്രദ്ധയിലും ആത്മവിശ്വാസത്തിലും ഒക്കെ വ്യത്യാസങ്ങൾ വരുന്നതായി കാണാം. ഇത് മനസ്സിലെ സംഘർഷങ്ങൾ കുറച്ച് സമാധാനം ഉണ്ടാക്കാൻ സഹായിക്കുന്നതായും കാണാൻ കഴിയും.

ആത്മവിശ്വാസത്തോടെ സംസാരിച്ചു തുടങ്ങാം... 

എനിക്ക് ആളുകളോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയുമോ എന്ന സംശയം കാരണം അതിനുള്ള ശ്രമങ്ങൾപോലും നടത്താൻ കഴിയാതെ വന്നേക്കാം. എന്നാൽ ഏതൊരു കഴിവ് പോലെയും പ്രാക്ടീസിലൂടെ ആത്മവിശ്വാസവും വളർത്തിയെടുക്കാൻ ശ്രമിക്കാം. അതിനു നിരന്തര ശ്രമങ്ങൾ ആവശ്യമാണ്. ആദ്യ ശ്രമങ്ങളിൽ അപാകതകൾ വരാം എന്ന വസ്തുതയെ അംഗീകരിച്ചുകൊണ്ട് സ്വയം കുറ്റപ്പെടുത്താതെയിരിക്കാൻ മനസ്സു പാകപ്പെടുത്തണം.

ഭയം കുറഞ്ഞ സാഹചര്യങ്ങളെ ആദ്യം ഫേസ് ചെയ്യാം... 

Systematic desensitization എന്ന മനഃശാസ്ത്ര ചികിത്സയിൽ പറയുന്നത് ഭയം ഏറ്റവും കുറഞ്ഞ സാഹചര്യങ്ങളിലേക്ക്  ആദ്യം പോകുകയും അവിടെ ഉള്ളവരോട് സംസാരിക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ ആ സാഹചര്യത്തിൽ പിന്നീട് പോകുവാൻ ഭയം കുറഞ്ഞു എന്ന് മനസ്സിലാക്കുമ്പോൾ അല്പംകൂടി ഭയം കൂടുതൽ തോന്നിക്കുന്ന സാഹചര്യത്തെ അഭിമുഖീകരിക്കുക. ഇങ്ങനെ പലപ്പോഴായി ഭയമുണ്ടായിരുന്നു ഓരോ സാഹചര്യങ്ങളെയും നേരിടാൻ തയ്യാറാകുമ്പോൾ ആത്മവിശ്വാസം നേടിയെടുക്കാൻ കഴിയും. പലപ്പോഴും സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതിന് പകരം നേരിടുക എന്ന പുതിയ ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുന്നതിലൂടെ കൂടുതൽ ആത്മവിശ്വാസം ഉള്ളവരായി മാറാൻ കഴിയും.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

 

 

കൗമാരക്കാരിലെ ആത്മഹത്യ ; രക്ഷിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

 

click me!