സ്വന്തമായി കടയോ സ്റ്റാളോ ഒന്നുമില്ലാത്ത ഇദ്ദേഹം രാവിലെ മുതല്‍ വൈകീട്ട് വരെ കുട്ടയില്‍ ചുമന്നാണ് കുല്‍ഫി കച്ചവടം ചെയ്യുന്നത്. മുപ്പത്തിയഞ്ച് കിലോയോളം ഭാരം വരുമേ്രത ഈ കുട്ടയ്ക്ക്. വെയിലിലും പൊടിയിലുമെല്ലാം ദിവസവും പതിനഞ്ച് കിലോമീറ്ററെങ്കിലും ഇദ്ദേഹം നടക്കുന്നു
ഓരോ ദിവസവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളും ( Viral Video ) വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കാണുകയും അറിയുകയും ചെയ്യുന്നത്. ഇവയില്‍ പലതും ജീവിതത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും, മനസിലാക്കാനും അതുവഴി ലോകത്തെ അറിയാനുമെല്ലാം ഏറെ ഉപകരിക്കുന്നതാണ്.
നാം കാണാത്ത ജീവിതങ്ങള്‍ അത്തരം ജീവിതങ്ങളുടെ യാത്ര ഇവയെല്ലാം അറിഞ്ഞുകഴിയുമ്പോള്‍ പലപ്പോഴും നമുക്കുള്ള നേട്ടങ്ങളെ കുറിച്ച് കൂടുതല്‍ ബോധ്യമുള്ളവരായിരിക്കാനും, സന്തോഷത്തോടെയും സ്മരണയോടെയും ജീവിതത്തെ കൂടുതല്‍ ചേര്‍ത്തുപിടിക്കാനും നമുക്ക് കഴിഞ്ഞേക്കാം.
undefined
ഇത്തരത്തിലൊരു അനുഭവം പകരുന്ന ഒരു കുഞ്ഞ് വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. മുംബൈയിലെ ബാന്ദ്ര ഫാഷന്‍ സ്ട്രീറ്റില്‍ കുല്‍പി വില്‍ക്കുന്ന ഒരു തെരുവുകച്ചവടക്കാരനാണ് വീഡിയോയിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഫുഡ് വ്‌ളോഗേഴ്‌സാണ് ഇദ്ദേഹത്തിന്റെ വീഡിയോ പങ്കുവച്ചത്.
സ്വന്തമായി കടയോ സ്റ്റാളോ ഒന്നുമില്ലാത്ത ഇദ്ദേഹം രാവിലെ മുതല്‍ വൈകീട്ട് വരെ കുട്ടയില്‍ ചുമന്നാണ് കുല്‍ഫി കച്ചവടം ചെയ്യുന്നത്. മുപ്പത്തിയഞ്ച് കിലോയോളം ഭാരം വരുമേ്രത ഈ കുട്ടയ്ക്ക്. വെയിലിലും പൊടിയിലുമെല്ലാം ദിവസവും പതിനഞ്ച് കിലോമീറ്ററെങ്കിലും ഇദ്ദേഹം നടക്കുന്നു.
എന്നിട്ടും വെറും പത്ത് രൂപയ്ക്കാണ് ഇദ്ദേഹം കുല്‍ഫി വില്‍ക്കുന്നത് എന്നതാണ് പ്രത്യേകത. ഇത്രേയെറെ ബുദ്ധിമുട്ടുകളുണ്ടങ്കിലും വില കൂട്ടി വില്‍ക്കാന്‍ ഇദ്ദേഹം ശ്രമിക്കുന്നില്ലെന്നതാണ് വീഡിയോ കണ്ടരെയെല്ലാം ആകര്‍ഷിച്ച സംഗതി. ഇങ്ങനെ കച്ചവടം നടത്തിയാല്‍ മുതലാകുമോയെന്നും, അല്‍പം കൂടി വില കൂട്ടാമെന്നുമെല്ലാം കമന്റുകളിലൂടെ അഭിപ്രായം രേഖപ്പെടുത്തിയവരുണ്ട്. എന്തായാലും ഇത്തരത്തിലുള്ള മനുഷ്യരെയാണ് നാം സഹായിക്കേണ്ടതെന്ന ഏകാഭിപ്രായത്തിലാണ് വീഡിയോ കണ്ടവരെല്ലാം എത്തിയിരിക്കുന്നത്.
കഠിനാദ്ധ്വാനത്തിലൂടെ ജീവിതമാര്‍ഗം വെട്ടിയെടുക്കുന്ന ഇദ്ദേഹത്തെ പോലുള്ള തെരുവുകച്ചവടക്കാരെ എപ്പോഴും നാം പരിഗണിക്കേണ്ടതുണ്ടെന്നും, ഇവരെ പോലുള്ളവരെ ഒരിക്കലും മാറ്റിനിര്‍ത്തരുതെന്നും വീഡിയോ ഓര്‍മ്മിപ്പിക്കുന്നു.
വീഡിയോ കാണാം...
Also Read:- 'ഹമ്പോ ഇതെന്ത് ഐസ്‌ക്രീം?'; വൈറലായി വീഡിയോ