ഫുഡ് ബ്ലോഗറായ ഇക്ത പട്‌നി പകര്‍ത്തിയ ദൃശ്യമാണിതെന്നാണ് കരുതപ്പെടുന്നത്. ദില്ലിയില്‍ നിന്നാണ് ഇത് പകര്‍ത്തിയിരിക്കുന്നത്
ഓരോ ദിവസവും നിരവധി വീഡിയോകളാണ് ( Viral Video ) സോഷ്യല്‍ മീഡിയ ( Social Media ) വഴി നമുക്ക് മുമ്പിലെത്താറുള്ളത്. ഇവയില്‍ മിക്കതും തമാശയും സന്തോഷവും കൗതുകവുമെല്ലാം അനുഭവപ്പെടുത്തുന്നതാണ്. എന്നാല്‍ അകാരണമായി മനസ് നിറയ്ക്കുന്നത് പോലെ അനുഭവം പകരുന്ന വീഡിയോകളും (Heart Touching ) ഇക്കൂട്ടത്തില്‍ വരാറുണ്ട്.
അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഫുഡ് ബ്ലോഗറായ ഇക്ത പട്‌നി പകര്‍ത്തിയ ദൃശ്യമാണിതെന്നാണ് കരുതപ്പെടുന്നത്. ദില്ലിയില്‍ നിന്നാണ് ഇത് പകര്‍ത്തിയിരിക്കുന്നത്.
undefined
ബാലവേല നിരോധിച്ച രാജ്യമാണ് നമ്മുടേതെങ്കിലും ഇന്നും നമ്മുടെ തെരുവോരങ്ങളില്‍ അര്ചചാണ്‍ വയറിന് വേണ്ടി പല ജോലികളും ചെയ്ത്, ഒടുവില്‍ ക്ഷീണിതരായി കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന കുട്ടികളെ കാണാം.
ഇങ്ങനെ തെരുവില്‍ കച്ചവടം ചെയ്യുന്ന ചെറിയ രണ്ട് കുരുന്നുകള്‍ക്ക് അപ്രതീക്ഷിതമായി വഴിയില്‍ വച്ചൊരാള്‍ പെട്ടെന്ന് ചോക്ലേറ്റ് വച്ചുനീട്ടിയാലോ? ഇതുതന്നെയാണ് വീഡിയോയിലുള്ളത്. തീര്‍ത്തും പ്രതീക്ഷിക്കാതെ തങ്ങള്‍ക്ക് നേരെ ചോക്ലേറ്റ് പാക്കറ്റ് വന്നപ്പോള്‍ ആദ്യം അമ്പരപ്പാണ് ഇവരുടെ മുഖത്ത് തെളിയുന്നത്. പിന്നീട് ആ അമ്പരപ്പ് സന്തോഷത്തിന് വഴിമാറുന്നു. തെളിഞ്ഞ ചിരിയോടെ ഇരുവരും ആ നിമിഷങ്ങളെ നുണയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായത്. കുട്ടികളുടെ സന്തോഷവും ചിരിയും വീഡിയോ കണ്ടവരെയെല്ലാം കീഴടക്കിയെന്ന് വേണം പറയാന്‍. ചെറുതോ വലുതോ ആകട്ടെ, ആരുടെയെങ്കിലും ചിരിക്ക് കാരണമാകുന്ന എന്തെങ്കിലും കാര്യങ്ങള്‍ എല്ലാ ദിവസവും നമുക്ക് ചെയ്യാമെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ്.
ഇങ്ങനെയുള്ള നിമിഷങ്ങള്‍ നമുക്ക് തീര്‍ച്ചയായും സൃഷ്ടിക്കാന്‍ കഴിയുമെന്നും, ഇത്തരം കാര്യങ്ങളെല്ലാം തന്നെ മാതൃകാപരമാണെന്നും പറയുന്നതിനൊപ്പം, കുട്ടികള്‍ വേണ്ട സ്‌കൂളിംഗും ശിക്ഷണവും ശ്രദ്ധയും ലഭിക്കാതെ തെരുവുകളില്‍ ജോലി ചെയ്തും അലഞ്ഞുതിരിഞ്ഞും ജീവിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും വീഡിയോ ഉയര്‍ത്തുന്നുണ്ട്.
വൈറലായ വീഡിയോ കാണാം...
Also Read:- ഭര്‍ത്താവിനെ വേണോ, അതോ മട്ടണ്‍ വേണോ? രസകരമായ ട്വീറ്റ്...