മിക്കവാറും ഇങ്ങനെയുള്ള കഥാപാത്രങ്ങളെല്ലാം തന്നെ നല്ല കാര്യങ്ങള്‍ക്കോ നന്മയ്ക്കോ നീതിക്കോ വേണ്ടി നിലകൊള്ളുന്നവരായിരിക്കും.അതുകൊണ്ട് തന്നെ സമാനമായ ചിന്തയോടെയാണ് നാം ഈ 'ഹീറോ'കളെ ആരാധിക്കുന്നതും അനുകരിക്കുന്നതും.എന്നാല്‍ മോശം കാര്യങ്ങള്‍ക്കും ഇതേ 'ഹീറോ'കളെ അനുകരിക്കുന്നവരുണ്ട്
സിനിമകളിലോ സ്ക്രീനിലോ കാണുന്ന 'ഹീറോ'കളെ നാം പലപ്പോഴും അനുകരിക്കാന്‍ ( Superhero Fans ) ശ്രമിക്കാറുണ്ട്, അല്ലേ? മിക്കവാറും ഇങ്ങനെയുള്ള കഥാപാത്രങ്ങളെല്ലാം തന്നെ നല്ല കാര്യങ്ങള്‍ക്കോ നന്മയ്ക്കോ നീതിക്കോ വേണ്ടി നിലകൊള്ളുന്നവരായിരിക്കും.അതുകൊണ്ട് തന്നെ സമാനമായ ചിന്തയോടെയാണ് നാം ഈ 'ഹീറോ'കളെ ആരാധിക്കുന്നതും അനുകരിക്കുന്നതും ( Superhero Fans ).
ഇത്തരത്തില്‍ ഒരുപാട് ആരാധകരുള്ള 'സൂപ്പര്‍ഹീറോ' ആണ് സ്പൈഡര്‍മാന്‍ ( Spiderman Fans ). ലോകമെമ്പാടുമായി ലക്ഷങ്ങളോ ദശലക്ഷങ്ങളോ അതില്‍ കൂടുതലോ ആയിരിക്കും ഒരുപക്ഷേ സ്പൈഡര്‍മാന്‍റെ ആരാധകര്‍. ഇത്രയും ആരാധകരുള്ള, ആദരിക്കപ്പെടുന്ന ഒരു സൂപ്പര്‍ ഹീറോയെ മോശമായ ഒരു സംഗതിക്ക് വേണ്ടി അനുകരിച്ച ഒരാളെ പറ്റിയാണ് പറഞ്ഞുവരുന്നത്. ഇങ്ങനെ ആരാധ്യകഥാപാത്രങ്ങളെ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി അനുകരിക്കുന്നവരെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഭവം.കേള്‍ക്കുമ്പോള്‍ അല്‍പം കൗതുകം തോന്നിയേക്കാമെങ്കിലും സംഭവം നിയമത്തിന്‍റെ കണ്ണില്‍ തെറ്റ് തന്നെ.
undefined
ദില്ലിയിലെ കജൂരി ഖാസിലുള്ള സുരേന്ദര്‍ സിംഗ് എന്നയാളുടെ വീട്ടില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മോഷണം നടന്നു. പാതിരാത്രി രണ്ട് മണിക്ക് ശേഷമായിരുന്നു സംഭവം. എട്ട് പേര്‍ താമസിക്കുന്ന വീടാണ്. ഇവിടേക്കാണ് അതിവിദഗ്ധമായി ഈ കള്ളന്‍ കയറിപ്പറ്റിയത്.
എന്നാല്‍ അബദ്ധവശാല്‍ കള്ളന്‍റെ പെരുമാറ്റം സുരേന്ദറിന്‍റെ അമ്മ കേള്‍ക്കുകയും ഇവര്‍ ഉറക്കെ ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് മോഷണം അപ്പോള്‍ തന്നെ പുറത്തറിഞ്ഞത്. ഒരു സ്വര്‍ണമാലയും ഒരു സ്വര്‍ണമോതിരവും ഒരു മൊബൈല്‍ ഫോണുമാണ് ആകെ വീട്ടില്‍ നിന്ന് മോഷണം പോയിരിക്കുന്നത്.
ഇതിന് ശേഷമാണ് സുരേന്ദര്‍ വീടിന് താഴെയായി സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഈ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് കള്ളന്‍ 'സ്പൈഡര്‍മാന്‍' മോഡലിലാണ് വീട്ടിലേക്ക് കയറിപ്പറ്റിയതെന്ന് ഇദ്ദേഹം മനസിലാക്കുന്നത് ( Spiderman Fans ). താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ കയറിയ ശേഷം ഇലക്ട്രിക് കമ്പികളില്‍ തൂങ്ങി വീട്ടിലേക്ക് കയറുകയായിരുന്നുവത്രേ.
ചുവരിലും കമ്പികളിലുമെല്ലാമായി കള്ളന്‍ ചവിട്ടിക്കയറുന്നത് കണ്ടാല്‍ ശരിക്കും അമാനുഷികന്‍ എന്ന് ചിന്തിച്ചുപോകുമെന്നാണ് സുരേന്ദര്‍ അവകാശപ്പെടുന്നത്. പിടിക്കപ്പെടും എന്നായപ്പോള്‍ പക്ഷേ ഗേറ്റിലൂടെ തന്നെയാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടിരിക്കുന്നതും ഇതും സിസിടിവി ദൃശ്യങ്ങളില്‍ കാണാമത്രേ.
എന്തായാലും 'സ്പൈഡര്‍മാന്' ചീത്തപ്പേര് സമ്മാനിച്ച കള്ളന് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എടുത്ത കള്ളന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.
ഇത്രയും മെയ്വഴക്കമുണ്ടെങ്കില്‍ എന്തിനാണ് മോഷണത്തിന് മുതിരുന്നതെന്നും ജോലി ചെയ്ത് ജീവിക്കാമല്ലോ എന്നും ചിത്രം കണ്ടവര്‍ ചോദിക്കുന്നു. എന്തായാലും കള്ളന്‍റെ ഫോട്ടോ കൗതുകപൂര്‍വം നിരവധി പേര്‍ പങ്കുവച്ചിരിക്കുകയാണ്.
Also Read:- മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി കള്ളന്റെ ആനന്ദനൃത്തം; വൈറൽ വീഡിയോ