ജിറാഫിനെ കൊന്ന്​ ഹൃദയം പുറത്തെടുത്ത ചിത്രവുമായി യുവതി, പ്രണയദിന സമ്മാനമെന്ന് വാദം

By Web Team  |  First Published Feb 25, 2021, 8:39 AM IST

ജിറാഫിന്‍റെ ഹൃദയം ഇത്രയും വലുതാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? എന്നാണ് ചിത്രത്തിന് അവർ നൽകിയ ക്യാപ്ഷൻ. ഒപ്പം ഈ വേട്ടയ്ക്കായി താൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു എന്നും യുവതി പോസ്റ്റിൽ കുറിച്ചു. 


ജിറാഫിനെ കൊന്ന് ഹൃദയം പുറത്തെടുത്ത യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ 32 കാരി മെരിലിസ്​ ഫാൻഡെർ മെർവെയാണ് ഈ ക്രൂരകൃത്യം നടത്തിയത്. ജിറാഫിന്റെ ശരീരം കീറിമുറിച്ച് അതിൽ നിന്ന് ഹൃദയം പുറത്തെടുക്കണമെന്നത് ട്രോഫി ഹണ്ടറായ മെരിലിസിന്റെ ചിരകാലാഭിലാഷം ആയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് പതിനേഴ് വയസ് പ്രായമുള്ള ജിറാഫിനെ യുവതി വേട്ടയാടിയതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. തന്‍റെ ട്രോഫി ഹണ്ടിംഗ് പരസ്യപ്പെടുത്തുന്നതിനായി ചത്ത മൃഗത്തോടൊപ്പമുള്ള ചിത്രങ്ങളും മെരിലിസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 

Latest Videos

undefined

ഇത് കൂടാതെയാണ് ജിറാഫിന്‍റെ ഹൃദയം കയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇവർ പരസ്യപ്പെടുത്തി. 'തന്‍റെ സമ്മാനം കണ്ട് ഭർത്താവ് വളരെ സന്തോഷവാനായെന്ന കമന്‍റും ഇവർ പങ്കുവച്ചിരുന്നു.

ജിറാഫിന്‍റെ ഹൃദയം ഇത്രയും വലുതാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? എന്നാണ് ചിത്രത്തിന് അവർ നൽകിയ ക്യാപ്ഷൻ. ഒപ്പം ഈ വേട്ടയ്ക്കായി താൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു എന്നും യുവതി  പോസ്റ്റിൽ കുറിച്ചു. ഇതുപോലെ ഒരു ആൺ ജിറാഫിനെ ലഭിക്കാൻ താൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് മെരിലിസ് പറഞ്ഞു. 

 

I love how they bring in God and the Bible and tell me God will punish me... I suggest everyone go read your Bible...

Posted by Merelize van der Merwe on Wednesday, 24 February 2021
click me!