Toiless : മൂക്ക് പൊത്തേണ്ട, വൃത്തിയുള്ള ടോയ്‌ലറ്റ് കൺമുന്നിൽ; സ്ത്രീ സൗഹൃദ ടോയ്‌ലറ്റുമായി ലക്ഷ്മി മേനോൻ

By Resmi S  |  First Published Feb 15, 2022, 7:53 PM IST

നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റ് പോലെ തന്നെ ഏറെ സുരക്ഷിതവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റ്. കേരളത്തിലെ വിവിധയിടങ്ങളിൽ തുടക്കം കുറിച്ചിരിക്കുന്ന ഈ പദ്ധതിയുടെ പേരാണ് 'ടോയ്‌ലെസ്'. പേ ആന്റ് യൂസ് മാതൃകയിലുള്ളതാണ് 'ടോയ്‌ലെസ്' എന്ന ഈ പദ്ധതി.


പുറത്ത് പോയാൽ മിക്ക സ്ത്രീകളും വെള്ളം കുടിക്കാൻ മടി കാണിക്കാറുണ്ട്. അതിന്റെ പ്രധാന കാരണം ശുചിമുറികൾ ഉപയോഗിക്കേണ്ടി വരുമല്ലോ എന്നോർത്താണ്. സ്ത്രീകൾ മൂക്ക് പൊത്തി, മുഖം ചുളിച്ച് തന്നെ പൊതു ടോയ്‌ലറ്റുകൾ ഉപയോ​ഗിക്കേണ്ടി വരും. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന കാരണം. ചില പബ്ലിക്ക് ടോയ്‌ലറ്റുകളിൽ വെള്ളം പോലും ഉണ്ടാകില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ. 

എന്നൽ ഇനി മുതൽ വെള്ളം കുടിക്കാൻ മടികാണിക്കേണ്ട. ധെെര്യമായി വിശ്വസിച്ച് തന്നെ നിങ്ങൾക്ക് പൊതു ടോയ്‌ലറ്റ്  ഉപയോ​ഗിക്കാം. 'ടോയ്‌ലെസ്' എന്ന പുതിയ ആശയം പരിചയപ്പെടുത്തുകയാണ് സാമൂഹ്യപ്രവർത്തകയായ ലക്ഷ്മി മേനോൻ. യാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പോകണമെന്ന് തോന്നിയാൽ ആദ്യം മനസിൽ വരേണ്ടത് 'ടോയ്‌ലെസ്' എന്ന ഈ പദ്ധതി തന്നെയാണ്.

Latest Videos

undefined

നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റ് പോലെ തന്നെ ഏറെ സുരക്ഷിതവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റ്. കേരളത്തിലെ വിവിധയിടങ്ങളിൽ തുടക്കം കുറിച്ചിരിക്കുന്ന ഈ പദ്ധതിയുടെ പേരാണ് 'ടോയ്‌ലെസ്.' പേ ആന്റ് യൂസ് മാതൃകയിലുള്ളതാണ് 'ടോയ്‌ലെസ്' എന്ന ഈ പദ്ധതി. 30 മുതൽ 50 രൂപ വരെയാണ് ഈടാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ ഈ പദ്ധതി ആരംഭിച്ചു കഴിഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി മേനോൻ പറഞ്ഞു. മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ സുരക്ഷിതമായി കുഞ്ഞിനെ മുലയൂട്ടാനും ഫീഡിങ്ങ് സ്പേയ്സും ഒരുക്കിയിട്ടുണ്ടെന്ന് ലക്ഷ്മി മേനോൻ പറയുന്നു.

ടോയ്‌ലെസ് ശുചിമുറി സൗകര്യമുള്ള ലോക്കേഷനുകൾ ഇൻസ്റ്റ​ഗ്രാമിലൂടെ ലഭ്യമാകുന്നു. സ്ത്രീകളുടെ സുരക്ഷിതവും സമയലാഭവുമെല്ലാം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പലരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ പദ്ധതിയ്ക്ക് ലഭിക്കുന്നതെന്നും ലക്ഷ്മി മേനോൻ പറഞ്ഞു. 

കേരളത്തിൽ ഇഷ്ടം പോലെ ടോയ്‌ലറ്റുകളുണ്ട്. പക്ഷേ എന്നിട്ടും വൃത്തിയുള്ള ടോയ്‌ലറ്റുകൾ കാണാറില്ല. എന്നാൽ ഇതിലൂടെ നിങ്ങളുടെ സമീപത്തുള്ള വൃത്തിയുള്ള ടോയ്‌ലറ്റുകൾ കാണിച്ച് തരികയാണ് ചെയ്യുന്നതെന്നും അവർ‍ പറഞ്ഞു. മാത്രമല്ല ലോകത്തിന്റെ നാനാഭാ​ഗത്തുള്ള നിരവധി പെൺകുട്ടികളും പുരുഷന്മാരും ചേർന്നിട്ടാണ് ഈ പദ്ധതി ഇതുവരെ എത്തിച്ചതെന്നും ലക്ഷ്മി മേനോൻ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Toiless (@toiless.in)

 

ടോയ്‌ലറ്റില്‍ പോകുമ്പോൾ മൊബെെൽ ഫോൺ കൊണ്ട് പോകാറുണ്ടോ?

click me!