കെട്ട് പിണഞ്ഞുകിടക്കുന്ന ഒരു പാമ്പാണ് ചിത്രത്തിലുള്ളത്. പാമ്പിന്‍റെ ശരീരം പകുതിക്ക് വച്ച് കെട്ട് ഇട്ടതുപോലെയാണ് പിണഞ്ഞിരിക്കുന്നത്. എങ്ങനെയാണിത് സംഭവിക്കുകയെന്നാണ് ഏവരും ചോദിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ നിത്യവും നാം വ്യത്യസ്തങ്ങളായ പല വീഡിയോകളും ഫോട്ടോകളുമെല്ലാം കാണാറുണ്ട്. ഇവയില്‍ പലതും നമ്മളില്‍ വളരെയധികം കൗതുകവും അമ്പരപ്പുമെല്ലാം ജനിപ്പിക്കുന്നവയാകാറുണ്ട്. അത്തരത്തിലൊരു ചിത്രം നിലവില്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കെട്ട് പിണഞ്ഞുകിടക്കുന്ന ഒരു പാമ്പാണ് ചിത്രത്തിലുള്ളത്. പാമ്പിന്‍റെ ശരീരം പകുതിക്ക് വച്ച് കെട്ട് ഇട്ടതുപോലെയാണ് പിണഞ്ഞിരിക്കുന്നത്. എങ്ങനെയാണിത് സംഭവിക്കുകയെന്നാണ് ഏവരും ചോദിക്കുന്നത്. ഫോട്ടോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചയാള്‍ പറയുന്നത്, അദ്ദേഹം വീടിന് പുറത്ത് ഈ രീതിയില്‍ പാമ്പിനെ കണ്ടെത്തിയെന്നാണ്. ഫോട്ടോ എടുത്ത ശേഷം പാമ്പിനെയെടുത്ത് ദൂരെക്കളഞ്ഞുവെന്നും ഇദ്ദേഹം പറയുന്നു.
undefined
എന്നാല്‍ മനുഷ്യര്‍ ആരെങ്കിലും ചെയ്യാതെ പാമ്പിന് ഇങ്ങനെ സംഭവിക്കില്ലെന്നാണ് അധികപേരും പറയുന്നത്. അതേസമയം തന്നെ സ്വയം കെട്ടുപിണയുന്ന പാമ്പുകളെ കുറിച്ചും, സ്വയം അപകടപ്പെടുത്തുന്ന പാമ്പുകളെ കുറിച്ചുമെല്ലാം ചര്‍ച്ചകളുയരുകയാണ്. അധികവും പെരുമ്പാമ്പാണ് ഇത്തരത്തില്‍ ചുറ്റിപ്പിണയുകയത്രേ. അത് പക്ഷേ, ഇരയെ വരിഞ്ഞുമുറുക്കാനാണ് അങ്ങനെ ചെയ്യുക.
ഇത്തരത്തില്‍ മറ്റേതെങ്കിലും ജീവിയെ ചുറ്റിപ്പിണഞ്ഞ് വരിഞ്ഞുമുറുക്കുന്നതിനിടെ സംഭവിച്ചാതാകാം ഇതെന്നും ചിലര്‍ സംശയമുന്നയിക്കുന്നുണ്ട്.
ഇതിനിടെ അധികമാരും കേള്‍ക്കാത്ത, പാമ്പുകളെ ബാധിക്കുന്നൊരു രോഗത്തെ കുറിച്ചും ചില വിദഗ്ധര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇൻക്ലൂഷൻ ബോഡി ഡിസീസ്' എന്നാണീ രോഗത്തിന്‍റെ പേര്. പെരുമ്പാമ്പ് അടക്കം ചിലയിനങ്ങളിലാണത്രേ ഈ രോഗം പിടിപെടുന്നത്. നാഡീവ്യവസ്ഥയെ ആണ് ഈ രോഗം ബാധിക്കുകയത്രേ. തുടര്‍ന്ന് പാമ്പുകള്‍ സ്വയം തന്നെ കെട്ട് പിണച്ചിടുകയും വൈകാതെ ചാവുകയും ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.
എങ്കിലും ഇത് മനുഷ്യരുടെ ക്രൂരത തന്നെയാകാമെന്ന നിഗമനത്തില്‍ തന്നെയാണ് മിക്കവരും തുടരുന്നത്. നിരവധി പേരാണ് ഈ ഫോട്ടോ പങ്കുവയ്ക്കുന്നത്. ഗ്രൂപ്പുകളിലും മറ്റും ഇതെക്കുറിച്ച് ചര്‍ച്ചകളും സജീവമായി തുടരുന്നു.
Also Read:- പെരുമ്പാമ്പ് വിഴുങ്ങുന്നത് എന്തിനെയാണെന്ന് നോക്ക്;വീഡിയോ