മുഖത്തെ ചുളിവുകൾ മാറാൻ ആറ് കാര്യങ്ങള്‍...

By Web Team  |  First Published Dec 23, 2020, 6:53 PM IST

ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. അതിനായി ചര്‍മ്മ സംരക്ഷണം പ്രധാനമാണ്.


പ്രായം തോന്നിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ കണ്ണാടിയിൽ പോയി നോക്കുന്നവരാണോ? പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ശരീരത്തിൽ  ചുളിവുകളും വരകളും വീഴ്ത്താം.

നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. അതിനായി ചര്‍മ്മ സംരക്ഷണം പ്രധാനമാണ്.

Latest Videos

undefined

ചുളിവുകള്‍ വരാതെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍...

ഒന്ന്...

പരമാവധി സൂര്യപ്രകാശം നേരിട്ട് മുഖത്തും കഴുത്തിന്‍റെ ഭാഗത്തും പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സണ്‍സ്ക്രീന്‍ ക്രീം ഉപയോഗിക്കാനും ശ്രദ്ധിക്കുക. 

രണ്ട്...

വെള്ളം ധാരാളം കുടിക്കാം. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എല്ലാ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. 

മൂന്ന്...

വ്യായാമം ചെയ്യുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് കഴുത്തിനുള്ള വ്യായാമം ചെയ്യാൻ മറക്കരുത്.

നാല്...

ചുളിവുകൾ ഉണ്ടാകുന്നത് തടയാനും,  ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും  തേൻ സഹായിക്കും. അതുപോലെ തന്നെ,  കാപ്പിപ്പൊടി നല്ലൊരു സ്‌ക്രബ്ബ് കൂടിയാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി,  ചര്‍മ്മത്തെ ദൃഢമാക്കാന്‍ ഇത് സഹായിക്കും. ഒപ്പം ഇവ ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കുകയും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യും.  ഇതിനായി ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും രണ്ട് ടീസ്പൂണ്‍ തേനും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20  മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍  കഴുകി കളയാം.

അഞ്ച്...

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുന്നത് ചുളിവ് വരാതെ സൂക്ഷിക്കും.

ആറ്...

കറ്റാർവാഴ ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്ക് !

click me!