വീട് വൃത്തിയാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍...

By Web Team  |  First Published Jul 28, 2020, 2:35 PM IST

അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്‌റൂമിലെ ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ  മിക്ക വീടുകളിലും കാണുന്ന കാര്യങ്ങളാണ്.


മഴക്കാലത്ത് വീടിന്‍റെ ഭിത്തിയിലൊക്കെ പായല്‍ വളരുന്നതും ഉള്ളില്‍ ഈര്‍പ്പം നിറഞ്ഞ് ദുര്‍ഗന്ധം അനുഭവപ്പെടുന്നതുമൊക്കെ നാം കാണുന്നതാണ്. വീട് വയ്ക്കുന്ന പോലെ തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ് വീട് പുതിയത് പോലെ നോക്കുന്നതും. 

അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്‌റൂമിലെ ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ മിക്ക വീടുകളിലും അനുഭവിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ വീടിനുള്ളില്‍ തന്നെ ഇവയ്ക്കുള്ള പ്രതിവിധികളുമുണ്ട്.

Latest Videos

undefined

 

വീട് വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്... 

ബാക്റ്റീരിയകളെ ഇല്ലാതാക്കി ദുര്‍ഗന്ധം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് വോഡ്ക. ദുര്‍ഗന്ധമുള്ള കാര്‍പെറ്റിലോ മറ്റ് ഇടങ്ങളിലോ അല്‍പം വോഡ്ക തൂവാം. ഇതു വരണ്ടു പോകുന്നതോടൊപ്പം ദുര്‍ഗന്ധവും ഇല്ലാതാകും. 

രണ്ട്...

കാര്‍പെറ്റില്‍ നിന്നും ബെഡ്ഷീറ്റുകളില്‍ നിന്നുമുള്ള ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഇവയില്‍ ബേക്കിങ് സോഡ ഇടാം. ശേഷം ഇവ വൃത്തിയാക്കാം.

മൂന്ന്...

ബാത്ത്‌റൂം വൃത്തിയാക്കലാണ് പലര്‍ക്കും പ്രയാസമായി തോന്നുന്നത്. വിനാഗിരിയും ബേക്കിങ് സോഡയും വെള്ളവും മിക്‌സ് ചെയ്ത് കഴുകുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാനും ബാത്ത്‌റൂം വൃത്തിയാകാനും സഹായിക്കും. 

 

നാല്...

അടുക്കളയിലെ സിങ്കിലെ കറുത്ത കറയും തുരുമ്പും കളയാന്‍, ബോറെക്‌സും നാരങ്ങാ നീരും കൊണ്ട് മിശ്രിതം ഉണ്ടാക്കി സിങ്ക് ഉരച്ച് കഴുകുക. അതുപോലെ തന്നെ, സിങ്കിന്റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടീസ്പൂണ്‍ ബേക്കിങ് സോഡ സിങ്കിലിടുക. ശേഷം വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ച് വൃത്തിയാക്കാം. 

അഞ്ച്... 

മാലിന്യം നിക്ഷേപിക്കുന്ന പാത്രത്തിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ചൂടുവെള്ളവും വിനാഗിരിയും ചേര്‍ത്ത് കഴുകാം.

ആറ്... 

അര കപ്പ് വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തറ തുടച്ചാല്‍ നിലം നന്നായി വൃത്തിയാകും. 

ഏഴ്...

കുളിമുറിയിലെയും മറ്റും ചില്ലുകള്‍ വൃത്തിയാക്കാന്‍ അല്പം വിനാഗരിയില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് തുടച്ചാല്‍ മതി.

Also Read: കൊവിഡ് 19; പച്ചക്കറിയും പഴങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...
 

click me!