മുഖഭംഗി നഷ്ടപ്പെടുന്നുവെന്ന് തോന്നുന്നുവോ? വീട്ടില്‍ പരീക്ഷിക്കാവുന്നൊരു 'സിമ്പിള്‍' മാസ്‌ക്

By Web Team  |  First Published Jul 4, 2021, 9:40 PM IST

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ ഫേസ് മാസ്‌കിനെ കുറിച്ച് ഡോ. ചൈത്ര പങ്കുവച്ചത്. തേന്‍, അവക്കാഡോ, പാല്‍, ഓട്ടസ് എന്നീ നാല് ചേരുവകളാണ് ഈ മാസ്‌ക് തയ്യാറാക്കാന്‍ ആകെ വേണ്ടത്


മുഖചര്‍മ്മത്തിന്റെ സവിശേഷത എന്തുമാകട്ടെ, അത് വരണ്ടതോ, 'സോഫ്‌റ്റോ' ആകട്ടെ ചില സമയങ്ങളില്‍ നമുക്ക് തന്നെ സ്വയം തിളക്കം കെട്ടത് പോലെ തോന്നാറില്ലേ? അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ പലപ്പോഴും ഡെര്‍മറ്റോളജിസ്റ്റിനെ കാണാനോ, ആവശ്യമായ ചികിത്സ തേടാനോ എന്നും കഴിഞ്ഞെന്നും വരില്ല. 

അപ്പോള്‍ സ്വാഭാവികമായും ഇത് പരിഹരിക്കാന്‍ മറ്റെന്ത് ചെയ്യാം എന്ന ആലോചന വരാം. വീട്ടില്‍ വച്ച് തന്നെ ചെയ്യാവുന്ന ഏതെങ്കിലും സ്‌കിന്‍ കെയര്‍ പരീക്ഷണം ആകാമല്ലോ. അത്തരത്തില്‍ എളുപ്പത്തില്‍ ചെയ്യാവുന്നൊരു ഫേയ്‌സ് മാസികിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റായ ഡോ. ചൈത്ര. 

Latest Videos

undefined

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ ഫേസ് മാസ്‌കിനെ കുറിച്ച് ഡോ. ചൈത്ര പങ്കുവച്ചത്. തേന്‍, അവക്കാഡോ, പാല്‍, ഓട്ടസ് എന്നീ നാല് ചേരുവകളാണ് ഈ മാസ്‌ക് തയ്യാറാക്കാന്‍ ആകെ വേണ്ടത്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇതിലേക്ക് ഒര അവക്കാഡോയുടെ പകുതി കാമ്പും ഒരു ടേബിള്‍ സ്പൂണ്‍ പാലും ഒരു ടേബിള്‍ സ്പൂണ്‍ ഓട്ടസും ചേര്‍ക്കാം. എല്ലാം നന്നായി യോജിപ്പിച്ച് പതിനഞ്ച് മിനുറ്റ് അങ്ങനെ തന്നെ വയ്ക്കാം. ഇതോടെ മാസ്‌ക് തയ്യാര്‍. 

ഇനിയിത് മുഖത്ത് തേച്ച് പത്ത് മിനുറ്റ് വയ്ക്കാം. ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം. പെട്ടെന്ന് തന്നെ കാര്യമായ മാറ്റം മുഖത്ത് കാണുമെന്നാണ് ഡോ.ചൈത്ര അവകാശപ്പെടുന്നത്. 

ചര്‍മ്മം വരണ്ടിരിക്കുകയാണെങ്കില്‍ അതില്‍ നനവ് എത്തിക്കാന്‍ തേനിന് കഴിയും. അവക്കാഡോ ആണെങ്കില്‍ ചര്‍മ്മത്തെ 'സോഫ്റ്റ്' ആക്കിത്തീര്‍ക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-ഇ, ഫാറ്റി ആസിഡുകള്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡും ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍, ക്ഷീണം എന്നിവയെ അകറ്റി തിളക്കം കൊണ്ടുവരാന്‍ ഓട്ട്‌സും സഹായിക്കുന്നു. അക്കാഡോ ഇല്ലാത്ത പക്ഷം അവക്കാഡോ ഓയില്‍ ഉപയോഗിക്കാവുന്നതാണെന്നും ഡോ. ചൈത്ര പറയുന്നു. 

 

 

Also Read:- ഈ ഫേസ് പാക്ക് ചർമ്മത്തെ സുന്ദരമാക്കും; സോനം കപൂറിന്റെ പ്രിയപ്പെട്ട ഫേസ് പാക്ക് ഇതാണ്

click me!