വിവാഹശേഷമെങ്കിലും ജീവിതം മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ഒപ്പം ജോലി ചെയ്ത ഒരു വ്യക്തിയെ വിവാഹം കഴിക്കാം എന്ന് അവൾ തീരുമാനിച്ചത്. എന്നാൽ അവർ തമ്മിൽ ചില നിസ്സാര കാര്യങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി. അങ്ങനെ അവർ അവരുടെ പ്രശ്നം പരിഹരിക്കാൻ ഒരു സൈക്കോളജിസ്റ്റിന് സമീപിക്കാം എന്ന് തീരുമാനിച്ചു.
ഞാൻ ഒറ്റയ്ക്കാണ് എന്നും ആരും എന്നെ സ്നേഹിക്കുന്നില്ല എന്നുമൊക്കെ ചിന്തിച്ച് പെട്ടെന്ന് സങ്കടപ്പെടുന്ന വ്യക്തിത്വമാണ് നമ്മളിൽ ചിലരുടേത്. നമ്മളെ ഒരാൾ കുറ്റപ്പെടുത്തുന്നത് കളിയാക്കുന്നത് ഒക്കെ വലിയ മാനസിക അഘാതം നമ്മളിൽ ഉണ്ടാക്കാറുണ്ടോ? എന്റെ ജീവിതം ഒരിക്കലും ശരിയാകാത്ത ഒന്നാണ് എന്ന് അപ്പോൾ നമ്മൾ ചിന്തിച്ചു പോകാറുണ്ടോ?
അടുത്തിടെ ഒരു പെൺകുട്ടി പറയുകയുണ്ടായി ജോലിസ്ഥലത്ത് വളരെ ശ്രദ്ധയോടുകൂടി ചെയ്യേണ്ട പല കാര്യങ്ങളുണ്ട് പക്ഷേ അത്ര സൂക്ഷ്മത ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുന്നു. ചെറുപ്പകാലത്തെ ചില ചിന്തകൾ, നേരിടേണ്ടി വന്ന സങ്കടങ്ങളുടെ ഓർമ്മകൾ ഒക്കെ മനസ്സിനെ വല്ലാതെ ബാധിക്കുകയും കുറച്ചുസമയം മനസ്സ് ഒരു സങ്കടക്കടലായി തീരുകയും ചെയ്യുന്ന അവസ്ഥ അവൾക്ക് അനുഭവപ്പെടുന്നു.
undefined
ചെറുപ്പകാലത്ത് മാതാപിതാക്കൾ എപ്പോഴും തമ്മിൽ വഴക്കുണ്ടാക്കുന്നതാണ് അവൾ കണ്ടിരുന്നത്. പഠിത്തത്തിൽ അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. ക്ലാസിലിരിക്കുമ്പോൾ അച്ഛനും അമ്മയും ഇന്ന് എന്ത് കാരണത്തിന് ആയിരിക്കും വഴക്കുണ്ടാക്കുക, അവർ തമ്മിൽ ഉപദ്രവിക്കുമോ, അമ്മയ്ക്ക് അച്ഛനോ എന്തെങ്കിലും സംഭവിക്കുമോ- എന്നൊക്കെയുള്ള ചിന്ത അവളുടെ മനസ്സിലേക്ക് കടന്നു വരികയും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ ഇരുന്നതും ഒക്കെ അവൾക്കിപ്പോഴും ഓർമ്മയുണ്ട്.
അച്ഛൻ ജോലിയിലും മുൻപ് പഠനത്തിലും ഒക്കെ മികച്ച രീതിയിൽ നിന്നിരുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ പഠനത്തിൽ പിന്നോക്കമാണ് എന്നുള്ളത് അച്ഛന് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടുപേരുടെയും വഴക്കിനിടയിൽ അവളെ ശ്രദ്ധിക്കാനും രണ്ടുപേർക്കും കഴിഞ്ഞില്ല. അവളുടെ ചേട്ടൻ ഒരു 10 വയസ്സ് ആയപ്പോഴേക്കും അമ്മയുടെ അമ്മയ്ക്കൊപ്പം പോയി താമസിച്ചു. ചേട്ടൻ പിന്നീട് തിരിച്ചു വരാൻ കൂട്ടാക്കിയില്ല. അവൾ അങ്ങനെ വീട്ടിൽ ഒറ്റയ്ക്കായി. അവൾ പഠനത്തിൽ പിന്നോക്കം വരുന്നതുകൊണ്ട് സ്കൂളിൽ അധ്യാപകർ മാതാപിതാക്കൾ അവിടെ എത്തണമെന്ന് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതിന് അവർ തയ്യാറായിരുന്നില്ല. സുഹൃത്തുക്കളായിരുന്നു അവൾക്ക് എപ്പോഴും താങ്ങായി ഉണ്ടായിരുന്നത്.
വിവാഹശേഷമെങ്കിലും ജീവിതം മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ഒപ്പം ജോലി ചെയ്ത ഒരു വ്യക്തിയെ വിവാഹം കഴിക്കാം എന്ന് അവൾ തീരുമാനിച്ചത്. എന്നാൽ അവർ തമ്മിൽ ചില നിസ്സാര കാര്യങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി. അങ്ങനെ അവർ അവരുടെ പ്രശ്നം പരിഹരിക്കാൻ ഒരു സൈക്കോളജിസ്റ്റിന് സമീപിക്കാം എന്ന് തീരുമാനിച്ചു.
രണ്ടുപേരും അവരുടെ ഭാഗത്തുനിന്ന് വരുത്തേണ്ട വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാനും സാവധാനം അത് പ്രായോഗികമാക്കാനും ശ്രമിച്ചു. ചെറുപ്പകാലം മുതലേ നേരിടേണ്ട വന്ന ഒറ്റപ്പെടൽ, സ്നേഹം കിട്ടാതെ പോയ അവസ്ഥ, എപ്പോഴും കേൾക്കേണ്ടി വന്ന കുറ്റപ്പെടുത്തലുകൾ ഇതെല്ലാം വളരെ സെൻസിറ്റീവ് ആയ ഒരു വ്യക്തിയാക്കി അവളെ മാറ്റി എന്ന് അവൾ സാവധാനം മനസ്സിലാക്കി എടുത്തു. അവളെ കുറ്റപ്പെടുത്തലിലൂടെ മാറ്റിയെടുക്കാൻ ആണ് അവളുടെ ഭർത്താവ് ശ്രമിച്ചിരുന്നത്. എന്നാൽ വളരെ ബുദ്ധിമുട്ട് നിറഞ്ഞ ജീവിതാനുഭവം ഉണ്ടായിരുന്ന അവൾക്ക് നല്ല മാറ്റങ്ങൾ ഉണ്ടാവാൻ അത് ഒരിക്കലും ഉപകാരപ്രദം അല്ല എന്ന് ഭർത്താവ് മനസ്സിലാക്കിയെടുത്തു.
കൂടുതൽ കെയർ നൽകുക, ഒരു വ്യക്തി എന്നുള്ള നിലയിൽ അവളുടെ കഴിവുകൾ എന്ത്, എന്തൊക്കെ കാര്യത്തിൽ അവൾക്ക് പ്രാധാന്യം കൊടുക്കണം- ഇവയെല്ലാം മനസ്സിലാക്കി എടുക്കുകയും മുൻപുള്ള രീതിയിൽ നിന്നും വ്യത്യസ്തമായി അവൾക്ക് കരുതൽ നൽകാനും അദ്ദേഹം ആരംഭിച്ചു. ഇതിലൂടെ നല്ല മാറ്റങ്ങൾ അവളിൽ കണ്ടു തുടങ്ങി. അവളുടെ മനസ്സിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിനായി റിലാക്സേഷൻ എക്സർസൈസുകൾ മൈൻഡ് ഫുൾനസ് ട്രെയിനിങ് മുതലായ മന:ശാസ്ത്ര ചികിത്സകൾ ഉപകാരപ്പെട്ടു. മുൻപ് നടന്ന ജീവിതാനുഭവങ്ങളിൽ നിന്നും മനസ്സിന്റെ ശ്രദ്ധയെ മാറ്റി വിട്ട് ഓരോ ദിവസത്തിന്റെയും നന്മകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾ ശ്രമിച്ചു.
മുൻപ് പലപ്പോഴും എന്താണ് എന്റെ മാതാപിതാക്കൾ ഇങ്ങനെ? എന്തുകൊണ്ടാണ് അവരെന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യാത്തത്? ഇങ്ങനെയുള്ള വലിയ ചോദ്യങ്ങളായിരുന്നു അവളുടെ മനസ്സിലേക്ക് ആവർത്തിച്ചു കടന്നുവന്നിരുന്നത്. അതിനെ സാവധാനം അംഗീകരിക്കുക എന്നതാണ് അവളുടെ മനസ്സിന് സമാധാനം നേടിയെടുക്കാൻ അവളെ സഹായിച്ചത്. മാതാപിതാക്കളുടെ നന്മകളെ മാത്രം ഓർത്തുകൊണ്ട് അവരുടെ ജീവിതത്തിൽ കണ്ട ദോഷവശങ്ങൾ ഒരിക്കലും ആവർത്തിക്കുകയില്ല എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാൻ അവർക്ക് കഴിഞ്ഞു.
എഴുതിയത്:
പ്രിയ വർഗീസ്
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ്
Breathe Mind Care
TMM- Ramanchira Road
തിരുവല്ല
For Appointments Call: 8281933323
Online/ In-person consultation available
www.breathemindcare.com
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയോ? ഈ എട്ട് ലക്ഷണങ്ങൾ അവഗണിക്കരുത്