മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണശീലമാണ് ഈ സമയത്ത പിന്തുടരേണ്ടതെന്നും താരം പറയുന്നു. ഇത്തരം ഡയറ്റിങ് രീതികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങളെ പറ്റിയും താരം തന്റെ വീഡിയോക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്.
ഫിറ്റ്‌നസ് ശീലങ്ങള്‍ നോക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സ്ഥിരമായി പറയുന്ന നടിയാണ് സമീറ റെഡ്ഡി. നാല്‍പ്പത്തിരണ്ടുകാരിയായ സമീറ ഒരു മാസം കൊണ്ട് രണ്ട് കിലോ ഭാരം കുറച്ചതിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആണ് ഇതിന് സഹായിച്ചതെന്നും താരം പറയുന്നു. ഇപ്പോഴിതാ പുത്തന്‍ വീഡിയോയിലൂടെ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്ങിനെ കുറിച്ച് വിശദമായി പറയുകയാണ് സമീറ.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്. കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്. 16 മണിക്കൂര്‍ ഉപവസിച്ച ശേഷം 8 മണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതിയാണ് സമീറ പിന്തുടരുന്നത്.
undefined
മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണശീലമാണ് ഈ സമയത്ത പിന്തുടരേണ്ടതെന്നും താരം പറയുന്നു. ഇത്തരം ഡയറ്റിങ് രീതികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങളെ പറ്റിയും താരം തന്റെ വീഡിയോക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്.
ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങില്‍ പാടില്ലാത്തത്...
ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങില്‍ ചെയ്യേണ്ട കാര്യങ്ങള്‍...
ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരം ഡയറ്റിങ് രീതികള്‍ പരീക്ഷിക്കാന്‍ പാടുള്ളൂ. ഗര്‍ഭിണികള്‍ ഇത്തരം ഡയറ്റ് പ്ലാനുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും സമീറ പോസ്റ്റില്‍ കുറിച്ചു.
Also Read: 'ഒരു മാസം കൊണ്ട് രണ്ട് കിലോ കുറഞ്ഞു'; സമീറ റെഡ്ഡിയുടെ ഡയറ്റ് പ്ലാന്‍ ഇതാണ്...