ദീപാവലിക്ക് വളരെ പ്രധാനമാണ് മധുരപലഹാരങ്ങളെന്ന് നമുക്കറിയാം. ലഡ്ഡു, ജിലേബി, രസഗുള, ഡ്രൈ ഫ്രൂട്ട്‌സ്, സോന്‍ പപ്ടി, ഹല്‍വ, ഖീര്‍ എന്നിങ്ങനെ പല ഭക്ഷണങ്ങളും ദീപാവലിയുടെ തനത് രുചികളാണെന്ന് പറയാം
ദീപാവലി ദിനത്തില്‍ ആഘോഷത്തില്‍ ( DIwali Celebration) പങ്കാളികളാകാത്തവര്‍ അപൂര്‍വമായിരിക്കും. വീട്ടിലോ ജോലിസ്ഥലത്തോ പൊതുവിടങ്ങളിലോ എവിടെും ദീപാവലിയുടെ ആഘോഷങ്ങള്‍ കാണാം. സെലിബ്രിറ്റികളാകട്ടെ ദീപാവലിയുടെ സന്തോഷം ആരാധകര്‍ക്കും പകര്‍ത്തി നല്‍കാന്‍ തങ്ങളുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media) പങ്കിടുന്നുണ്ട്.
ഇത്തരത്തില്‍ നടി സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറികളായി പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ പലരും വീണ്ടും പങ്കുവയ്ക്കുന്നുണ്ട്. വിവാദമായ വിവാഹമോചനത്തിന് ശേഷം സാമന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഇക്കുറി ഏതായാലും സന്തോഷത്തിന്റെ നിമിഷങ്ങളാണ് സാമന്തയുടെ ചിത്രങ്ങളിലുള്ളത്. ആരാധകരും ആ സന്തോഷം തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
undefined
ദീപാവലിക്ക് വളരെ പ്രധാനമാണ് മധുരപലഹാരങ്ങളെന്ന് നമുക്കറിയാം. ലഡ്ഡു, ജിലേബി, രസഗുള, ഡ്രൈ ഫ്രൂട്ട്‌സ്, സോന്‍ പപ്ടി, ഹല്‍വ, ഖീര്‍ എന്നിങ്ങനെ പല ഭക്ഷണങ്ങളും ദീപാവലിയുടെ തനത് രുചികളാണെന്ന് പറയാം.
എന്നാല്‍ മധുരം മാത്രമല്ല, വേറെയും ചില രുചികള്‍ കൂടി ദീപാവലിയുമായി അനുബന്ധപ്പെടുത്തി പറയാവുന്നതാണ്. സമൂസ, ബജി, മസാല പീനട്ട്‌സ് എല്ലാം ദീപാവലി മധുരങ്ങള്‍ക്കിടയില്‍ ഇടം നേടാറുള്ള അല്‍പം 'സ്‌പൈസി'യായ വിഭവങ്ങളാണ്. പ്രത്യേകിച്ച് കേരളത്തിന് പുറത്താണ് ഈ രീതി കണ്ടുവരുന്നത്. ഇവയുടെ കൂട്ടത്തില്‍ വിവിധ ചാട്ടുകളും ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ആളുകള്‍ കഴിക്കാറുണ്ട്.
സാമന്തയും ദീപാവലി സ്‌പെഷ്യല്‍ ചാട്ടുകള്‍ കഴിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശില്‍പ റെഡ്ഡി, നടന്‍ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി എന്നിവരാണ് സാമന്തയ്‌ക്കൊപ്പമുള്ള മറ്റ് രണ്ട് പേര്‍. സില്‍വര്‍ നിറത്തിലുള്ള 'ട്രഡീഷണല്‍' കൂര്‍ത്തയാണ് സാമന്തയുടെ വേഷം. ലളിതമായ ഹെയര്‍സ്റ്റൈല്‍. എന്തായാലും ആഘോഷത്തിന്റെ സന്തോഷം മുഖത്ത് നിന്ന് വേറിട്ട് കാണാം.
ദീപാവലി ദീപങ്ങളുടെ മാത്രം ഉത്സവമല്ല, മറിച്ച് രുചികളുടേത് കൂടിയാണെന്ന് ഈ ചിത്രങ്ങള്‍ അടിവരയിടുന്നു. സന്തോഷം പങ്കിടാന്‍ ഒരുപക്ഷേ ഭക്ഷണത്തോളം മികച്ചൊരു ഉപാധിയും കാണില്ല. സാമന്തയ്ക്ക് പുറമെ നിരവധി താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ദീപാവലി ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ട്.
Also Read:- deepavali sweets| ദീപാവലിയ്ക്ക് അതിമധുരമേകാന്‍ മിൽക്ക് ഹൽവ; റെസിപ്പി