താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് വണ്ണംവച്ചതിനെക്കുറിച്ചുള്ള കമന്‍റുകള്‍ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോഴാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.
നിരവധി ആരാധകരുള്ള നടിയും ഹിന്ദി ബിഗ് ബോസ് 14 ജേതാവുമാണ് റുബീന ദിലൈക്. താന്‍ നേരിടുന്ന 'ബോഡി ഷെയിമിങ്ങി'നെ (bodyshaming ) കുറിച്ച് താരം പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. വണ്ണം വച്ചതിന്‍റെ പേരിൽ ക്രൂരമായി ട്രോളുന്നവർക്കുള്ള മറുപടിയാണ് താരത്തിന്‍റെ ഈ പോസ്റ്റ്.
താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് വണ്ണംവച്ചതിനെക്കുറിച്ചുള്ള കമന്‍റുകള്‍ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോഴാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഈ വർഷം ആദ്യം കൊറോണ ബാധിച്ച റുബീന ഗുരുതരാവസ്ഥയിൽ നിന്നാണ് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. കൊവിഡിനോട് അനുബന്ധമായി ശരീരഭാരം കൂടിയെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.
undefined
ഒരു അസുഖത്തിൽ നിന്ന് സുഖംപ്രാപിച്ചു വരികയാണ് താൻ. കൊവിഡ് കാലത്ത് ശരീരം ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. ഒരുമാസത്തോളം കിടക്കയിൽ തന്നെയായിരുന്നു. ശരീരത്തിന് തിരികെ വരാനുള്ള സമയം വേണമെന്നും റുബീന പറഞ്ഞു.
വണ്ണത്തെക്കുറിച്ച് ട്രോളുന്നവര്‍ അതിരുകൾ ലംഘിക്കുന്നുവെന്ന് മനസ്സിലാക്കണം. എന്‍റെ അഭിനയത്തെക്കുറിച്ചോ കഴിവിനെക്കുറിച്ചോ പറയാതെ വണ്ണത്തെക്കുറിച്ച് മാത്രമാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഇത് തന്റെ ജീവിതമാണെന്നും അതിന് ഇത്തരത്തിലുള്ള ഓരോ ഘട്ടങ്ങളുണ്ടെന്നും മനസ്സിലാക്കണമെന്നും റുബീന ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് റുബീനയെ പിന്തുണച്ച് രംഗത്തെത്തിയത്.
Also Read: കൊവിഡിന് ശേഷം അമിതമായി വണ്ണം കൂടി; അനുഭവം പങ്കുവച്ച് നടി