Rose Day : പ്രണയം നിറയും ഫെബ്രുവരി; ഇന്ന് റോസ് ഡേ...

By Web Team  |  First Published Feb 7, 2022, 9:34 AM IST

ഫെബ്രുവരി 7 മുതലാണ്‌ വാലന്റൈൻസ് ഡേ ആഘോഷങ്ങൾ തുടങ്ങുന്നത്. പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പത്തെ ഓർമിപ്പിക്കുന്ന റോസ് ഡേ ആണ് ഫെബ്രുവരി 7 ന്. 


ഇന്ന് ഫെബ്രുവരി 7, റോസ് ദിനം. നിങ്ങളുടെ മനസിലെ പ്രണയത്തെ പ്രകടിപ്പിക്കാനും അത് ആഘോഷമാക്കാനുമുള്ള ഏഴ് ദിവസങ്ങളാണ് ഇനിയുള്ളത്. റോസ് ഡേ എന്നത് നിങ്ങളുടെ പങ്കാളിയോടൊത്ത് ആഘോഷിക്കുന്നതിൽ മാത്രമായി ഒതുങ്ങുന്നില്ല. എന്നാൽ നിങ്ങളുടെ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും അഭിനന്ദിക്കുകയും ചെയ്യുന്നതിനുള്ള ഒരു ദിനമാക്കി മാറ്റാം.  

റോസാപ്പൂക്കളുടെ വ്യത്യസ്ത നിറങ്ങൾക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. നിങ്ങളുടെ ഇഷ്ട നിറത്തിലുള്ള പൂക്കൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഫെബ്രുവരി 7 മുതലാണ്‌ വാലന്റൈൻസ് ഡേ ആഘോഷങ്ങൾ തുടങ്ങുന്നത്. പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പത്തെ ഓർമിപ്പിക്കുന്ന റോസ് ഡേ ആണ് ഫെബ്രുവരി 7 ന്. 

Latest Videos

undefined

നിങ്ങളുടെ പ്രണയിനിയ്ക്ക് കടും ചുവപ്പ് നിറത്തിലുള്ള ഒരു റോസാ പുഷ്പം കൈമാറിക്കൊണ്ട് ഈ ദിനം അവിസ്മരണീയമാക്കാം.  ഈ റോസ് ഡേയിൽ നിങ്ങളുടെ പ്രണയിനിയ്ക്ക് സ്നേഹത്തിൽ നിറഞ്ഞ സന്ദേശങ്ങൾ അയക്കാം...

'യഥാർത്ഥ സ്നേഹം ചെറിയ റോസാപ്പൂക്കൾ പോലെയാണ്, മധുരവും ചെറിയ അളവിൽ സുഗന്ധവുമാണ്...' - അന ക്ലോഡിയ ആന്റ്യൂൺസ്.

'ജീവിതത്തോടുള്ള തീക്ഷ്ണതയും അഭിനിവേശവും അപാരമായ സ്നേഹവും എന്നേക്കും നിങ്ങളോടൊപ്പം നിലനിൽക്കട്ടെ..'. ഹാപ്പി റോസ് ഡേ...

'നിങ്ങൾ പൂന്തോട്ടത്തിലേക്ക് വരില്ലേ? എന്റെ റോസാപ്പൂക്കൾ നിങ്ങളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു...'  - റിച്ചാർഡ് ബ്രിൻസ്ലി ഷെറിഡൻ.

' നിങ്ങളുടെ റോസാപ്പൂവിനായി നിങ്ങൾ ചെലവഴിച്ച സമയമാണ് അവളെ വളരെ പ്രധാനപ്പെട്ടതാക്കുന്നത്...' - അന്റോയിൻ ഡി സെന്റ് 

ഏകാന്തതയും ​ഹൃദയാഘാതവും തമ്മിലുള്ള ബന്ധം? പഠനം പറയുന്നു
 

click me!