'സിഎൻഎൻ' ചാനലിലെ ഒരു റിപ്പോർട്ടറുടെ അടുത്തേയ്ക്കാണ് ക്ഷണിക്കാത്ത ഒരു 'അതിഥി' എത്തിയത്. വീഡിയോ ഇതുവരെ 22 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ സംഭവിക്കുന്ന പല രസകരമായ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ദൃശ്യമാധ്യമ പ്രവർത്തകന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിതമായൊരു 'അതിഥി' എത്തിയതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'സിഎൻഎൻ' ചാനലിലെ ഒരു റിപ്പോർട്ടറുടെ അടുത്തേയ്ക്കാണ് ക്ഷണിക്കാത്ത ഒരു 'അതിഥി' എത്തിയത്. വാഷിംഗ്ടണിൽ തത്സമയ റിപ്പോർട്ട് ചെയ്യാൻ തുടങ്ങവെയാണ് സിഎൻഎൻ റിപ്പോർട്ടർ മനു രാജുവിന്‍റെ സ്യൂട്ടിലേയ്ക്ക് ഒരു പ്രാണി പറന്നുവന്നത്. കാഴ്ചയില്‍ വലിയ ഒരു പ്രാണി അദ്ദേഹത്തിന്‍റെ സ്യൂട്ടിന് മുകളിലൂടെ ഇഴഞ്ഞ് കഴുത്തിലേയ്ക്ക് കയറുന്നതാണ് ദൃശ്യം.
undefined
പ്രാണി പറന്നു വരുന്നതും, സ്യൂട്ടിനു മുകളിലൂടെ ഇഴഞ്ഞ് കയറുന്നതും രാജു തുടക്കത്തില്‍ അറിഞ്ഞിരുന്നില്ല. ഇത് കഴുത്തിൽ എത്തിയതിനു ശേഷം മാത്രമാണ് രാജു ഇതറിയുന്നത്. തുടര്‍ന്ന് രാജു പ്രാണിയെ തന്റെ ദേഹത്ത് നിന്ന് എടുത്ത് കളയുന്നതും വീഡിയോയിൽ കാണാം.
Had an unwelcome visitor try to crawl into my live shot earlier. pic.twitter.com/Pu68z0cWSN
— Manu Raju (@mkraju)
ഇത് ഇനിയും എന്റെ ദേഹത്തോ, മുടിയിലോ ഉണ്ടോ എന്നും രാജു ചോദിക്കുന്നുണ്ട്. രാജുവിന്റെ കൂടെയുള്ള സഹപ്രവർത്തകർ, ഇത് കണ്ട് ചിരിച്ചു കൊണ്ട് ഇനി ഒന്നും ഇല്ലായെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ മനു രാജു തന്നെ തന്‍റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ ഇതുവരെ 22 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona