നിങ്ങള്‍ ദിവസത്തില്‍ എത്ര സമയം മീം നോക്കാൻ ചെലവിടുന്നുണ്ട്?

By Web Team  |  First Published Aug 23, 2022, 8:47 AM IST

മുൻകാലങ്ങളില്‍ കുറിപ്പുകള്‍ ആയിരുന്നു അധികവും സോഷ്യല്‍ മീഡിയ പോസ്റ്റുകളായി ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് റീല്‍സ്- മീംസ് എന്നിങ്ങനെ പെട്ടെന്ന് തന്നെ നോക്കിപ്പോകാവുന്ന കണ്ടന്‍റുകളിലേക്ക് മാറിയിരിക്കുന്നു. ഇവയില്‍ തന്നെ മീംസിന് കൃത്യമായും ഒരു വിഭാഗം ആരാധകരുണ്ട്. 


ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗമില്ലാത്ത ആളുകള്‍ അപൂര്‍വമാണെന്ന് പറയാം. പ്രായ-ലിംഗഭേദമെന്യേ ഏവരും സ്മാര്‍ട് ഫോണും ഒപ്പം തന്നെ സോഷ്യല്‍ മീഡിയയും ഉപയോഗിക്കാറുണ്ട്. 

മുൻകാലങ്ങളില്‍ കുറിപ്പുകള്‍ ആയിരുന്നു അധികവും സോഷ്യല്‍ മീഡിയ പോസ്റ്റുകളായി ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് റീല്‍സ്- മീംസ് എന്നിങ്ങനെ പെട്ടെന്ന് തന്നെ നോക്കിപ്പോകാവുന്ന കണ്ടന്‍റുകളിലേക്ക് മാറിയിരിക്കുന്നു. ഇവയില്‍ തന്നെ മീംസിന് കൃത്യമായും ഒരു വിഭാഗം ആരാധകരുണ്ട്. 

Latest Videos

undefined

ഇപ്പോഴിതാ ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു വിവരം പങ്കിടുകയാണ് പുതിയൊരു റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ദിവസത്തില്‍ ശരാശി മുപ്പത് മിനുറ്റെങ്കിലും മീംസ് നോക്കാനായി ചെലവിടുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട്. സ്ട്രാറ്റജി കണ്‍സള്‍ട്ടിംഗ് കമ്പനിയായ 'റെഡ്സീര്‍' ആണ് ഈ റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുന്നത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിലാണത്രേ ഇന്ത്യയില്‍ മീംസ് നോക്കുന്നവരുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനവുണ്ടായിരിക്കുന്നത്. ഏതാണ്ട് 80 ശതമാനത്തോളം വര്‍ധനവാണ് ഇങ്ങനെ വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇതില്‍ ഭൂരിപക്ഷം പേരും മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് അകറ്റാനാണത്രേ മീംസ് നോക്കുന്നത്. ബാക്കിയൊരു വിഭാഗം തങ്ങളുടെ താല്‍പര്യത്തിനും കാഴ്ചപ്പാടിനും യോജിച്ചുപോകുന്ന കമ്മ്യൂണിറ്റിയില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയും മീംസ് ഉപയോഗിക്കുന്നുവത്രേ. 

വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് നമ്മുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും വ്യക്തിത്വത്തെ കുറിച്ച് പങ്കുവയ്ക്കുന്നതിനുമെല്ലാം മീം ഏറെ സഹായകമാണ്. ഇതിന് പുറമെ മീം നല്‍കുന്ന വിനോദവും വലുത് തന്നെയാണ്. തിരിച്ച്, മീമുകള്‍ വ്യക്തികളുടെ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുകയും ആസ്വാദനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഇത്തരത്തില്‍ എന്‍റര്‍ടെയിൻമെന്‍റ് വിഭാഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ മീമുകള്‍ക്ക് ഇത്രമാത്രം പ്രാധാന്യം ലഭിച്ചതോടെ മാര്‍ക്കറ്റിലും ഇവര്‍ തങ്ങളുടേതായ സാന്നിധ്യം ഉറപ്പിക്കുകയാണ്. മീം നിര്‍മ്മാണത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. 

Also Read:- കുട്ടികള്‍ അധികനേരം ഫോണില്‍ ചെലവിടുന്നത് ഒഴിവാക്കാം; ചെയ്യേണ്ടത്...

click me!