അസാധാരണമായ വലിപ്പം തന്നെയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. 70 സെന്റിമീറ്റര്‍ വരെ നീളവും 18 കിലോഗ്രാം വരെ തൂക്കവും ആര്‍ജ്ജിക്കാന്‍ ഇവയ്ക്ക് കഴിയും. ഇവയെ മനുഷ്യവാസ പ്രദേശങ്ങളില്‍ കാണുക അപൂര്‍വ്വമാണ്
ഒച്ചുകളെ നമ്മള്‍ സാധാരണഗതിയില്‍ വീട്ടുപരിസരങ്ങളിലും മറ്റുമെല്ലാം കാണാറുണ്ട്. എന്നാല്‍ ആവാസവ്യവസ്ഥ മാറുന്നതിന് അനുസരിച്ച് ഇതിന്റെ സവിശേഷതകളും മാറിവരാറുണ്ട്. ഇത്തരത്തില്‍ കടലില്‍ കാണപ്പെടുന്ന തരം ഒച്ചുകളില്‍ വച്ചേറ്റവും അപൂര്‍വ്വമായ ഇനത്തെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പുഴയുടെ തീരത്തായി കണ്ടെത്തി.
ഇതിന്റെ അസാധാരണമായ വലിപ്പം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. 70 സെന്റിമീറ്റര്‍ വരെ നീളവും 18 കിലോഗ്രാം വരെ തൂക്കവും ആര്‍ജ്ജിക്കാന്‍ ഇവയ്ക്ക് കഴിയും. ഇവയെ മനുഷ്യവാസ പ്രദേശങ്ങളില്‍ കാണുക അപൂര്‍വ്വമാണ്.
undefined
'ഓസ്‌ട്രേലിയന്‍ ട്രംപറ്റ്', 'ഫാള്‍സ് ട്രംപറ്റ്' എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന 'സിരിംഗ്‌സ് അരാനസ്' എന്ന ഇനത്തില്‍ പെട്ട ഒച്ച് ആണിത്. ലോകത്തില്‍ തന്നെ കരയിലും കടലിലും കാണപ്പെടുന്ന ഒച്ചുകളില്‍ വച്ചേറ്റവും വലിയ ഇനമാണിതത്രേ.
ആഭരണനിര്‍മ്മാണ മേഖലയിലാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ഈ ഇനത്തില്‍ പെടുന്ന ഒച്ചുകള്‍ക്ക് ഇപ്പോള്‍ വലിയ വിലയാണ്. അതിനാല്‍ തന്നെ ഈസ്റ്റ് ഗോദാവരിയില്‍ കണ്ടെത്തിയ ഒച്ചിനെ ലേലത്തിലൂടെയാണ് വിറ്റത്. 18,000 രൂപയാണ് ഇതിന് വില വന്നത്.
Andhra Pradesh | A large sea snail found on the shores of river in Uppada village, East Godavari district has been reportedly auctioned for Rs 18,000. Scientifically, the snail is referred to as 'Syrinx Aruanus', suggesting snails with extremely large appearance. pic.twitter.com/70QFM6xwaX
— ANI (@ANI)
മനോഹരമായ മഞ്ഞ ഷെല്‍ തന്നെയായിരുന്നു ഇതിന്റെ പ്രധാന ആകര്‍ഷണീയത. ചുഴലിക്കാറ്റോ മറ്റോ ഉണ്ടാകുമ്പോഴാണേ്രത വെള്ളത്തില്‍ കഴിയുന്ന ഇവ സാധാരണഗതിയില്‍ കരയില്‍ വന്ന് അടിയാറ്. ഈര്‍പ്പം നിലനില്‍ക്കുന്ന കാലാവസ്ഥയില്‍ ഇവ സജീവമായിരിക്കും. മഞ്ഞുകാലമാകുമ്പോള്‍ ഇവ മണ്ണിനടയില്‍ സ്വസ്തിയിലായിരിക്കുകയും ചെയ്യും. ഏതായാലും അപൂര്‍വ്വ ഇനത്തില്‍ പെട്ട വമ്പന്‍ ഒച്ചിന്റെ ചിത്രങ്ങള്‍ ിതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും ആകെ പ്രചരിച്ചിട്ടുണ്ട്.
Also Read:- തവളയല്ല, എലിയുമല്ല; പിന്നെയെന്താണെന്ന് പറയാമോ?