മുമ്പ് പ്രിയങ്ക ചോപ്ര അടക്കമുള്ള താരങ്ങളും ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളുടെ പേരില്‍ ഇങ്ങനെയുള്ള പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതേ പാതയില്‍ തന്നെയാണ് രണ്‍വീറും. ആരെയും അമ്പരപ്പിക്കുന്ന, ഡിസൈനര്‍മാരെ പോലും ഒന്ന് ചിന്തിപ്പിക്കുന്ന തരത്തിലുള്ള ലുക്കുകളാണ് പലപ്പോഴും രണ്‍വീര്‍ സ്വീകരിക്കാറ്
ഫാഷന്റെ കാര്യത്തില്‍ ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളൊരു താരമാണ് രണ്‍വീര്‍ സിംഗ്. പലപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും, ആഭരണങ്ങളും, ആറ്റിറ്റിയൂഡുമെല്ലാം ചര്‍ച്ചകളില്‍ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ഇത്തരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങള്‍ മിക്കപ്പോഴും ട്രോളുകളിലേക്കാണ് വഴിമാറുക.
മുമ്പ് പ്രിയങ്ക ചോപ്ര അടക്കമുള്ള താരങ്ങളും ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളുടെ പേരില്‍ ഇങ്ങനെയുള്ള പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതേ പാതയില്‍ തന്നെയാണ് രണ്‍വീറും. ആരെയും അമ്പരപ്പിക്കുന്ന, ഡിസൈനര്‍മാരെ പോലും ഒന്ന് ചിന്തിപ്പിക്കുന്ന തരത്തിലുള്ള ലുക്കുകളാണ് പലപ്പോഴും രണ്‍വീര്‍ സ്വീകരിക്കാറ്.
undefined
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച പുതിയ ഏതാനും ചിത്രങ്ങളുടെ പേരില്‍ ട്രോളുകളില്‍ നിറയുകയാണ് രണ്‍വീര്‍. 'Gucci' എന്ന ഫാഷന്‍ ഹൗസ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് രണ്‍വീര്‍ ധരിച്ചിരിക്കുന്നത്. 'Gucci'യുടെ ക്രിയേറ്റീവ് ഡയറക്ടറായ അലസാന്‍ഡ്രോ മിഷേലെയുടെ ഹെയര്‍സ്‌റ്റൈലും രണ്‍വീര്‍ അനുകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരും ചിത്രങ്ങള്‍ക്കൊപ്പം രണ്‍വീര്‍ ചേര്‍ത്തിട്ടുണ്ട്.
നീലയില്‍ ചുവന്ന ട്രാക്ക് വരകളുള്ള ജാക്കറ്റും പാന്റ്‌സും മുകളില്‍ ചെക്ക് ഡിസൈനില്‍ വരുന്ന നീളന്‍ കോട്ടും, ചുവന്ന വലിയ തൊപ്പിയുമെല്ലാം 'Gucci'യുടെ തന്നെ ഡിസൈനുകളാണ്. പഴയകാലത്തെ ലുക്ക് ആണ് രണ്‍വീര്‍ ഇതിലൂടെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ കഴുത്തിലണിഞ്ഞിരിക്കുന്ന വലിയ ഗോള്‍ഡന്‍ മാലയും, സ്ത്രീകള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള വാനിറ്റി ബാഗും, വ്യത്യസ്തമായ ഷൂവും, പഴയകാലത്തെ ട്രെന്‍ഡ് ആയിരുന്ന കണ്ണടയുമെല്ലാം രണ്‍വീറിന്റെ ലുക്കിനെ വീണ്ടും വീണ്ടും വ്യത്യസ്തമാക്കുന്നു.
പലപ്പോഴും ഒരു 'ഫ്യൂഷന്‍' ലുക്ക് ആണ് രണ്‍വീര്‍ സ്വീകരിക്കാറുള്ളത്. സ്ത്രീകളുടേതെന്ന് കരുതപ്പെടുന്ന ഫാഷന്‍ മുദ്രകളെ തന്റെ പൗരുഷത്തിലേക്ക് നേര്‍പ്പിച്ച് കലര്‍ത്തുന്ന രീതിയാണ് രണ്‍വീറിന്റേത്. മുമ്പ് സ്‌കര്‍ട്ട് അണിഞ്ഞ് രണ്‍വീര്‍ ക്യാമറകള്‍ക്ക് മുന്നിലെത്തിയപ്പോഴും ഇതേ വിഷയം തന്നെ ചര്‍ച്ചയില്‍ വന്നിരുന്നു. ഭാര്യയും നടിയുമായ ദീപിക മിക്കപ്പോഴും രണ്‍വീറിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കാറ്.
ഏതായാലും ഇക്കുറിയും ട്രോളന്മാര്‍ രണ്‍വീറിനെ വെറുതെ വിട്ടിട്ടില്ല. പല രീതിയിലുള്ള ട്രോളുകളാണ് രണ്‍വീറിന്റെ പുതിയ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇവര്‍ സൃഷ്ടിക്കുന്നത്.
ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് കൗതുകവും തമാശയും ജനിപ്പിക്കുന്നതാവുകയാണ്. ഇതിന്റെ ആഘോഷം തന്നെയാണ് ഇത്തരത്തിലുള്ള ട്രോളുകള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ലോകത്ത് ഇത്തരം പരീക്ഷണങ്ങള്‍ എല്ലായ്‌പോഴും സ്വീകാര്യമാവുകയും ശ്രദ്ധേയമാവുകയും ചെയ്യാറുണ്ട്.
Also Read:- കയ്യില്‍ വലിയ തൊപ്പിയുമായി സണ്ണി ലിയോണ്‍; ചിത്രം വൈറല്‍