ബഹിരാകാശത്ത് ചെലവിടുന്ന സമയത്ത് ഉപയോഗിക്കാനുള്ള വെള്ളം മുഴുവനായി ഭൂമിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ കൊണ്ടുപോവുകയെന്നത് പ്രായോഗികമല്ലല്ലോ. അതിനാല്‍ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ 98 ശതമാനവും ശുദ്ധീകരിച്ച് തിരിച്ചെടുക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനാണ് ഇപ്പോള്‍ മികച്ച ഫലം കിട്ടിയിരിക്കുന്നത്.
ചരിത്രപരമായ നേട്ടവുമായി നാസ (ദ നാഷണല്‍ എയറോനോട്ടിക്സ് ആന്‍റ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ). ബഹിരാകാശ യാത്രികര്‍ക്കും ഗവേഷകര്‍ക്കും സ്പെയ്സ് സ്റ്റേഷനില്‍ ഉപയോഗിക്കാനുള്ള ശുദ്ധജലം ഇവരുടെ തന്നെ മൂത്രത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നുമെല്ലാം റീസൈക്കിള്‍ ചെയ്തെടുക്കുന്നതിനുള്ള പരീക്ഷണം 98 ശതമാനവും വിജയം കൈവരിച്ചു എന്നതാണ് ഈ നേട്ടം.
ബഹിരാകാശത്ത് ചെലവിടുന്ന സമയത്ത് ഉപയോഗിക്കാനുള്ള വെള്ളം മുഴുവനായി ഭൂമിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ കൊണ്ടുപോവുകയെന്നത് പ്രായോഗികമല്ലല്ലോ. അതിനാല്‍ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ 98 ശതമാനവും ശുദ്ധീകരിച്ച് തിരിച്ചെടുക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനാണ് ഇപ്പോള്‍ മികച്ച ഫലം കിട്ടിയിരിക്കുന്നത്.
undefined
കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമെല്ലാമായി ഓരോ ദിവസവും സ്പെയ്സ് സ്റ്റേഷനില്‍ ഓരോ അംഗത്തിനും മൂന്നോ നാലോ ലിറ്റര്‍ വെള്ളമെങ്കിലും വേണം. ഇതിന് ഇതേ സംഘാംഗങ്ങളുടെ മൂത്രവും വിയര്‍പ്പും തന്നെ പ്രോസസ് ചെയ്ത് ശുദ്ധജലമാക്കിയെടുക്കാനുള്ള സംവിധാനമാണ് ഗവേഷകര്‍ വിജയകരമായി സ്ഥാപിച്ച്- പ്രവര്‍ത്തിപ്പിച്ചെടുത്തിരിക്കുന്നത്.
ഇസിഎല്‍എസ്എസ് (എൻവിയോണ്‍മെന്‍റ് കണ്‍ട്രോള്‍ ആന്‍റ് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റംസ്) എന്ന സംവിധാനമാണ് ഇത്തരത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷണം, വായു, വെള്ളം എന്നിവയെല്ലാം റീസൈക്കിള്‍ ചെയ്തോ റീജനറേറ്റ് ചെയ്തോ എടുക്കുന്നതിന് ഇസിഎല്‍എസ്എസ് സഹായകമാണത്രേ.
മൂത്രത്തില്‍ നിന്ന് വെള്ളം ശുദ്ധീകരിച്ച് വേര്‍തിരിച്ച് എടുക്കുന്നതിനാണെങ്കില്‍ 'യൂറിൻ പ്രോസസര്‍ അസംബ്ലി' (യുപിഎ) എന്ന സംവിധാനമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ഭാവിയില്‍ ഒരുപാട് ഗവേഷണങ്ങള്‍ക്ക് അടിത്തറയാകും ഈ നേട്ടമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ശുദ്ധീകരിച്ചെടുക്കുന്ന ജലം ഭൂമിയില്‍ നാം കുടിക്കാനുപയോഗിക്കുന്ന വെള്ളത്തെക്കാള്‍ വിശ്വസിച്ച് കുടിക്കാവുന്നതാണെന്നും അത്രമാത്രം സൂക്ഷ്മമായ പ്രോസസാണ് നടക്കുന്നതെന്നും ഇസിഎല്‍എസ്എസ് വാട്ടര്‍ സബ് സിസ്റ്റം മാനേജര്‍ വില്യംസൺ പറയുന്നു.
Also Read:- ഇതാ ബഹിരാകാശത്ത് വിരിഞ്ഞ പൂവ്; ഫോട്ടോ പങ്കിട്ട് നാസ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-