സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ മറ്റ് നടന്മാരുടെയും ഫ്‌ളോറല്‍ പ്രിന്റഡ് കോസ്റ്റിയൂമിലുള്ള ഫോട്ടോകള്‍ ഇപ്പോള്‍ കാര്യമായി പ്രചരിക്കുകയാണ്. ഈ ഓണത്തിന് ഇനി വേറൊരു ട്രെന്‍ഡും നോക്കാനില്ലെന്നാണ് ചെറുപ്പക്കാരുടെ കമന്റ്
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികളുടെ പ്രിയ യുവതാരം പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. 'പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന്‍' എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ ലാലിനെ നായകനായിക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ലൊക്കേഷന്‍ ചിത്രം താരം പങ്കുവച്ചത്.
മലയാളത്തില്‍ ഫേസ്ബുക്ക് കുറിപ്പുകളോ, ഫോട്ടോ അടിക്കുറിപ്പുകളോ എഴുതാറില്ലാത്ത പൃഥ്വിയുടെ വേറിട്ട മലയാളം അടിക്കുറിപ്പ് തന്നെയാണ് ആദ്യം ആരാധകരെ ആകര്‍ഷിച്ചത്. എന്നാല്‍ പിന്നീടുള്ള മണിക്കൂറുകളില്‍ പൃഥ്വിയുടെ ഷര്‍ട്ടിനെ കുറിച്ചായി യുവ ആരാധകരുടെ ചര്‍ച്ച.
undefined
പലരും ഫ്‌ളോറല്‍ പ്രിന്റുള്ള ഷര്‍ട്ടുകള്‍ ധരിച്ച സ്വന്തം ചിത്രങ്ങള്‍ പങ്കുവച്ചു. ചിലരാകട്ടെ ഇത്തരം ഷര്‍ട്ടുകള്‍ എവിടെ വാങ്ങിക്കാന്‍ സാധിക്കുമെന്ന അന്വേഷണവും കമന്റ് ബോക്‌സില്‍ നടത്തുന്നുണ്ടായിരുന്നു. മറ്റ് ചിലര്‍ തങ്ങള്‍ ഫ്‌ളോറല്‍ പ്രിന്റഡ് ഷര്‍ട്ട് ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞെന്ന് ഓര്‍ഡര്‍ വിശദാംശങ്ങള്‍ സഹിതം കമന്റ് ചെയ്തു.
ഇതിനിടെ ഒളിംപ്കിസില്‍ ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയ ഹോക്കി ടീമിലെ മലയാളി താരം ശ്രീജേഷിന് ആദരമര്‍പ്പിച്ച് മമ്മൂട്ടി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയത ചിത്രവും ചര്‍ച്ചയായി. ശ്രീജേഷിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മമ്മൂട്ടി, തന്റെ അനുമോദനങ്ങളറിയിച്ചത്. ഈ സന്ദര്‍സന ചിത്രത്തില്‍ മമ്മൂട്ടി ധരിച്ചിരുന്നതും ഫ്‌ളോറല്‍ പ്രിന്റഡ് ഷര്‍ട്ട് തന്നെ.
അന്നുതന്നെ പ്രിയതാരത്തിന്റെ വസ്ത്രധാരണവും സ്റ്റൈലുമെല്ലാം സ്‌നേഹാദരങ്ങളോടെ ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും പൃഥ്വിയുടെ 'പൂക്കളര്‍ ഷര്‍ട്ട്' വൈറലായതോടെ മമ്മൂട്ടിയുടെ ഈ ചിത്രം വീണ്ടും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
ഇതിനിടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മോഹന്‍ ലാല്‍ പങ്കുവച്ച ലൊക്കേഷന്‍ ചിത്രം അദ്ദേഹത്തിന്റെ ആരാധകരും പങ്കുവയ്ക്കാന്‍ തുടങ്ങി. ലാലേട്ടന്‍ നേരത്തെ ഈ ട്രെന്‍ഡ് പിടിച്ചതാണെന്ന വാദവുമായാണ് ആരാധകര്‍ ഈ ചിത്രം പങ്കുവച്ചത്.
സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ മറ്റ് നടന്മാരുടെയും ഫ്‌ളോറല്‍ പ്രിന്റഡ് കോസ്റ്റിയൂമിലുള്ള ഫോട്ടോകള്‍ ഇപ്പോള്‍ കാര്യമായി പ്രചരിക്കുകയാണ്. ഈ ഓണത്തിന് ഇനി വേറൊരു ട്രെന്‍ഡും നോക്കാനില്ലെന്നാണ് ചെറുപ്പക്കാരുടെ കമന്റ്. അങ്ങനെ യുവാക്കളുടെ ഈ ഓണം 'പൂക്കളര്‍ ഷര്‍ട്ടുകള്‍' കൊണ്ടുപോകുമെന്ന് തന്നെയാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.