ഭര്‍ത്താവ് ജീനിനൊപ്പം യുഎസിലാണ് പ്രീതി താമസിക്കുന്നത്. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുമായി എപ്പോഴും സ്‌നേഹബന്ധം നിലനിര്‍ത്തുന്നൊരു താരം കൂടിയാണ് പ്രീതി
സെലിബ്രിറ്റികളുടെ പിറന്നാളാഘോഷങ്ങള്‍ ( Birthday Celebration ) പൊതുവേ വര്‍ണാഭമായിരിക്കും. ചെറുതായിട്ടെങ്കിലും ഒരു പാര്‍ട്ടി, അതിഥികള്‍, നല്ല ഭക്ഷണം, പുതിയ വസ്ത്രം എന്നിങ്ങനെ പിറന്നാളാഘോഷങ്ങള്‍ക്ക് ആവശ്യമായ പതിവ് ചേരുവകളെല്ലാം കാണും. മിക്കവരും ഇത്തരം ആഘോഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) പങ്കുവയ്ക്കാറുമുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പിറന്നാളാഘോഷത്തെ കുറിച്ചാണ് ബോളിവുഡ് നടി പ്രീതി സിന്റെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇന്ന് അറിയിച്ചത്. ഇക്കഴിഞ്ഞ 31ന് നാല്‍പത്തിയേഴ് വയസ് തികഞ്ഞിരിക്കുകയാണ് പ്രീതിക്ക്.
undefined
ഭര്‍ത്താവ് ജീനിനൊപ്പം യുഎസിലാണ് പ്രീതി താമസിക്കുന്നത്. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുമായി എപ്പോഴും സ്‌നേഹബന്ധം നിലനിര്‍ത്തുന്നൊരു താരം കൂടിയാണ് പ്രീതി.
ഇക്കുറി പിറന്നാളാഘോഷം വളരെ വ്യത്യസ്തമായിരുന്നു എന്നാണ് പ്രീതി പറയുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി എന്ന വിവരം അടുത്തിടെയാണ് പ്രീതിയും ഭര്‍ത്താവും അറിയിച്ചത്. എന്നാല്‍ കുട്ടികളുടെ കൂടുതല്‍ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും ഇരുവരും പരസ്യായി പങ്കുവയ്ക്കാറില്ല.
കുട്ടികള്‍ വന്ന ശേഷമുള്ള പിറന്നാളായതിനാല്‍ തന്നെ അവരുടെ കാര്യങ്ങള്‍ നോക്കിക്കൊണ്ടാണ് ഇക്കുറി ആഘോഷങ്ങള്‍ നടന്നതെന്നാണ് പ്രീതി പറയുന്നത്.
'എനിക്ക് പിറന്നാള്‍ ആശംസകളും സ്‌നേഹവുമറിയിച്ച എല്ലാവര്‍ക്കും എന്റെ വലിയ നന്ദി. മറ്റ് പിറന്നാളുകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ പിറന്നാള്‍. ഞങ്ങള്‍ വീട്ടില്‍ തന്നെയായിരുന്നു. ദിവസത്തിന്റെ അധികഭാഗവും കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കി പോയി. അവരുടെ പാല്‍ കുപ്പികള്‍ കഴുകുകയും അവ സ്റ്റെറിലൈസ് ചെയ്യുകയും വേണം, അവരെ കഴിപ്പിക്കണം, വൃത്തിയാക്കണം, നാപ്കിന്‍ മാറ്റണം... എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല ഞാനെന്താണ് പറയുന്നതെന്ന്, പക്ഷേ സത്യമാണ് നല്ലൊരു വസ്ത്രമിടാന്‍ പോലും എനിക്ക് പിറന്നാള്‍ ദിനത്തില്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെയെല്ലാമാണെങ്കിലും ഈ പിറന്നാള്‍ എനിക്ക് സ്‌പെഷ്യലാണ്. കാരണം, എന്റെ കുഞ്ഞുങ്ങളും കൂടെയുണ്ടായിരുന്നു എന്നത് തന്നെ, ആകെ കുടുംബത്തോടൊപ്പം ചിലവിട്ടൊരു പിറന്നാള്‍ ദിനം...'- പ്രീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ വച്ചെടുത്ത ചിത്രങ്ങളും പ്രീതി പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവ് ജീനിനെയും വീട്ടുകാരെയും മാത്രമാണ് ചിത്രങ്ങളില്‍ കാണുന്നത്. ഒപ്പം തന്നെ പിറന്നാള്‍ സ്‌പെഷ്യലായ രണ്ട് കേക്കുകളുടെ ചിത്രവും പ്രീതി തന്നെ പങ്കുവച്ചിരുന്നു.
Also Read:- ഊഹാപോഹങ്ങൾക്ക് വിട; ഗർഭിണിയാണെന്ന് വെളിപ്പെടുത്തി റിഹാന; ചിത്രങ്ങൾ