Porn Addiction : വർക്ക് ഫ്രം ഹോം കാരണം പോൺ കാണുന്നവരുടെ എണ്ണവും കൂടി; പഠനം പറയുന്നത്

By Web Team  |  First Published Aug 24, 2022, 5:09 PM IST

ബ്രിട്ടനിലെ പ്രമുഖ പോൺ അഡിക്ഷൻ ക്ലിനിക്കായ ലോറൽ സെന്ററിൽ ഒരു ദിവസം 14 മണിക്കൂർ വരെ അശ്ലീലം കാണുന്നവരെ ചികിത്സിക്കുന്നുണ്ടെന്ന് ​ഗവേഷകർ പറയുന്നു. 


കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വിദ​​ഗ്ധർ പറയുന്നു. യുകെയിൽ വർക്ക് ഫ്രം ഹോം കാലയളവിൽ പോൺ അഡിക്ഷനിൽ ഇരട്ടി വർധനവ് ഉണ്ടായതായി പഠനം. ഈ പ്രശ്നത്തിന് വൈദ്യസഹായം തേടുന്ന യുകെ പൗരന്മാരുടെ എണ്ണം ഇരട്ടിയായതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

പോൺ അഡി​ക്ഷൻ എന്നത് ഒരു തരം ലൈംഗിക ആസക്തിയാണ്. അതിൽ ഉപയോക്താക്കൾ ലൈംഗിക പ്രവർത്തനവുമായി ബന്ധപ്പെട്ട സന്തോഷകരമായ സംവേദനത്തിലേക്ക് ആസക്തി വളർത്തിയെടുക്കുന്നു. ബ്രിട്ടനിലെ പ്രമുഖ പോൺ അഡിക്ഷൻ ക്ലിനിക്കായ ലോറൽ സെന്ററിൽ ഒരു ദിവസം 14 മണിക്കൂർ വരെ അശ്ലീലം കാണുന്നവരെ   ചികിത്സിക്കുന്നുണ്ടെന്ന് ​ഗവേഷകർ പറയുന്നു. 

Latest Videos

undefined

ഡബ്ല്യുഎഫ്എച്ച് എന്നാൽ ആളുകൾ ഒറ്റയ്ക്ക് കമ്പ്യൂട്ടറുകൾക്ക് മുന്നിൽ സമയം ചിലവഴിക്കുന്നതെന്നാണ്. അതിനർത്ഥം നിങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചു എന്നാണെന്നും ക്ലിനിക്കൽ ഡയറക്ടർ പോള ഹാൾ പറയുന്നു. ലോറൽ സെന്റർ 2022-ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം 750 പേരെ ചികിത്സിച്ചതായി പഠനത്തിൽ പറയുന്നു. ഈ വർഷം ക്ലിനിക്കിൽ വരുന്ന രോഗികൾക്ക് കൂടുതൽ തീവ്രമായ ചികിത്സ ആവശ്യമാണെന്ന് ഹാൾ സൂചിപ്പിച്ചു. 

ഹൃദയാരോഗ്യത്തിന് ഈ നാല് കാര്യങ്ങളിൽ വിട്ടുവീഴ്ച വേണ്ട

മൊബൈലിലും ഇൻറർനെറ്റിലും ലഭിക്കുന്ന അശ്ലീല വീഡിയോകളും ചിത്രങ്ങളും ധാരാളമായി കാണുകയും അതിന് അടിമപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പോൺ ആസക്തി. അത്തരം വീഡിയോകളോ ചിത്രങ്ങളോ കാണാതിരുന്നാൽ അവർക്ക് മാനസിക പിരിമുറുക്കം ഉണ്ടാവും. ഇത്തരം ആസക്തിയുള്ളവർ മുഴുവൻ സമയവും അതിനായി ചെലവഴിക്കുകയും ചെയ്യും.

അമിതമായി പോൺ കാണുന്നവരുടെ ദൈനംദിന പ്രവൃത്തികളെ പോലും ഇത് ബാധിക്കാറുണ്ട്. വ്യക്തികളുടെ ഉറക്കം, ജോലി, പഠനം, സാമൂഹ്യമായ ഇടപെടലുകള്‍ എന്നിവയെല്ലാം ഈയൊരു ദുശീലം കൊണ്ട് താറുമാറാകാം. ഇത് സ്വയം തിരിച്ചറിഞ്ഞ് തിരുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. 

'കൊറോണ വൈറസിന്‍റെ ഭാവി വകഭേദങ്ങള്‍ കൂടുതൽ അപകടകാരിയായേക്കാം'; ലോകാരോഗ്യ സംഘടന

click me!