വാക്സിൻ എടുക്കാൻ അച്ഛനെ ചുമന്ന്‌ മകൻ നടന്നത്‌ ആറ് മണിക്കൂറോളം; വെെറലായി ചിത്രം

By Web Team  |  First Published Jan 17, 2022, 5:49 PM IST

എറിക് ജെന്നിംഗ്‌സ് സിമോസ് എന്ന ഡോക്ടറാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള മനോഹരമായ ബന്ധത്തെ പ്രശംസിക്കുന്നതാണ് ഈ ചിത്രമെന്ന് ഡോ സിമോസ് ബിബിസി ന്യൂസ് ബ്രസീലിനോട് പറഞ്ഞു. 


വാക്സിൻ എടുക്കുന്നതിനായി വൃദ്ധനായ പിതാവിനെ ചുമന്നുകൊണ്ട് ആറ് മണിക്കൂറോളം നടക്കുന്ന ഒരു ചെറുപ്പകാരന്റെ ചിത്രമാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ബ്രസീലിലെ ആമസോൺ വന മേഖലയിൽ ജീവിക്കുന്ന ടാവി എന്ന 24 കാരനാണ് 67കാരനായ വാഹു എന്ന പിതാവിനെ ചുമന്ന് കൊണ്ട് വാക്സിൻ സെന്ററിലേക്ക് എടുത്ത് കൊണ്ട് പോയത്. 

എറിക് ജെന്നിംഗ്‌സ് സിമോസ് എന്ന ഡോക്ടറാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള മനോഹരമായ ബന്ധത്തെ പ്രശംസിക്കുന്നതാണ് ഈ ചിത്രമെന്ന് ഡോ സിമോസ് ബിബിസി ന്യൂസ് ബ്രസീലിനോട് പറഞ്ഞു. വനത്തിലൂടെ ടാവി തന്റെ പിതാവിനെ ആറ് മണിക്കൂർ ചുമന്ന് കൊണ്ട് നടന്നാണ് വാക്സിൻ സെന്ററിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Latest Videos

undefined

വാഹു അന്ധനാണെന്നും മൂത്രാശയ പ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും എറിക് ജെന്നിംഗ്സ് വ്യക്തമാക്കി. 2021 ജനുവരിയിൽ ബ്രസീലിൽ കോവിഡ് -19 വാക്സിനേഷൻ കാമ്പെയ്‌നിന്റെ തുടക്കത്തിൽ എടുത്തതാണ് ഈ ചിത്രം.
പുതുവർഷത്തിന്റെ തുടക്കത്തിൽ ഒരു പോസിറ്റീവ് സന്ദേശം ചൂണ്ടിക്കാട്ടുന്നതാണ് ഈ ചിത്രമെന്ന് ഡോ സിമോസ് പറഞ്ഞു. നിരവധി പേരാണ് ഇതിനോടകം ഈ ചിത്രം സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 

click me!